കടുവ പിടിച്ച കിടാവിനെയും കൊണ്ട് കർഷകർ ഡി.എഫ് ഒ.ഓഫീസിന് മുന്നിൽ തമ്പടിച്ചു.

മാനന്തവാടി: :കടുവ പിടിച്ച കിടാവിനെയും കൊണ്ട് കർഷകർ ഡി.എഫ് ഒ.ഓഫീസിന് മുമ്പിൽ സമരം നടത്തുന്നു.
കുറുക്കൻമൂലയിൽ
അയ്യാ മറ്റത്തിൽ ജോണിയുടെ ഒരു വയസ്സുള്ള പശുക്കിടാവിനെയാണ് ഇന്നലെ രാത്രി കടുവ പിടിച്ചത്. പ്രശ്നം രൂക്ഷമായിട്ടും കലക്ടർ ഉൾപ്പടെയുള്ളവർ ഇടപ്പെടാത്തതിനാൽ ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം. 12 ഒമ്പതാമത്തെ വളർത്തു മൃഗത്തെയാണ് കടുവ ആക്രമിക്കുന്നത്.
കൂട് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് കർഷകർ സമരവുമായി മാനന്തവാടിയിൽ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിന് മുമ്പിലേക്ക് പശുക്കിടാവുമായി സമരത്തിനെത്തിയത്. സമരക്കാരെ ഗെയിറ്റിന് മുമ്പിൽ പോലിസ് തടഞ്ഞു.



Leave a Reply