കാര്‍ഷിക ഉൽപ്പന്നവിപണന ശാക്തീകരണ പദ്ധതികള്‍ക്ക് അപേക്ഷിക്കാം.

കൽപ്പറ്റ .
2021- 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി ലഭ്യമാക്കുന്നതിനും വിപണി ശാക്തീകരണം ഉറപ്പാക്കുന്നതിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലേക്ക് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
,_✒️കണ്ടെനര് മോഡ് പ്രോക്യുര്‍മെന്റ് ആന്റ് പ്രോസസിംഗ് സെന്റര്‍ —
ഉല്‍പ്പന്നങ്ങളുടെ ശേഖരണ- സംസ്‌കരണ- വിപണന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള നൂതന പദ്ധതിയായ കണ്ടെനര്‍ മോഡ് പ്രോക്യുര്‍മെന്റ് ആന്റ് പ്രോസസിംഗ് സെന്റര്‍ പദ്ധതിയില്‍ .സര്‍ക്കാര്‍ ഏജന്‍സികള്‍, ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ, കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, കര്‍ഷക ഉല്‍പ്പാദക സംഘടനകള്‍ (എഫ്. പി. ഒ) , സ്വാശ്രയ സംഘങ്ങള്‍, കര്‍ഷക ഗ്രൂപ്പുകള്‍ എന്നിവര്‍ക്കാണ് സബ്‌സിഡി നിരക്കില്‍ ആനുകൂല്യം ലഭിക്കുക.
✒️സംസ്‌കരണ യൂണിറ്റുകള്‍ :- കാര്‍ഷിക ഉല്‍പ്പന്നങ്ങളായ പഴം, പച്ചക്കറികള്‍, കിഴങ്ങുവര്‍ഗ്ഗ വിളകള്‍, നാളികേരം എന്നിവയുടെ മൂല്യവര്‍ദ്ധിത/സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് കര്‍ഷകര്‍, കര്‍ഷക ഗ്രൂപ്പുകള്‍ മുതലായവര്‍ക്ക് സബ്‌സിഡി ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആത്മ പ്രോജക്ട് ഡയറക്ടര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസ്, കൃഷി ഭവനുകള്‍ എന്നിവയുമായി ബന്ധപ്പെടേണ്ടതാണ്.
വയനാട് ജില്ലാ ആത്മ പ്രോജക്ട് ഡയറക്ടര്‍ പേര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഡിസംബര്‍ 13 ന് വൈകീട്ട് 5 വരെ കല്‍പറ്റ, ആത്മ പ്രോജക്ട് ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പദ്ധതിയിലേക്ക് പരിഗണിക്കുകയുളളു. കൂടുതല്‍ വിവരങ്ങള്‍ക്കായി 04936 296205 എന്ന ഫോണ്‍നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.



Leave a Reply