May 18, 2024

ഒമിക്രോൺ നിയന്ത്രണം കർശനമാക്കാൻ കേന്ദ്രം

0
Img 20211224 074144.jpg

പ്രത്യേക ലേഖകൻ.
ന്യൂഡൽഹി: സംസ്ഥാനങ്ങളിൽ ഒമിക്രോൺ വകഭേദം ബാധിച്ചവരുടെ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാനൊരുങ്ങി സംസ്ഥാനങ്ങൾ.
 പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉന്നത തല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കുമെന്നാണ് നിഗമനം.
കോവിഡിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനതോത് കൂടുതലാണെന്ന് നേരത്തെ മുന്നറിയിപ്പുണ്ടായിരുന്നു.
 മൊത്തം ഒമിക്രോൺ ബാധിതരുടെ എണ്ണം രാജ്യത്ത് മുന്നൂറും പിന്നിട്ടതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ 
സംസ്ഥാനങ്ങൾ 
തയ്യാറെടുപ്പ് തുടങ്ങി.
അടിയന്തര സാഹചര്യവും നേരിടാൻ തയ്യാറെടുക്കാൻ എയിംസ് മേധാവി മുന്നറിയിപ്പ് നൽകിയിരുന്നു.
കേരളത്തിൽ ഇന്ന് അഞ്ച് പേർക്ക് കൂടി ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.
 ഇതോടെ സംസ്ഥാനത്ത് മൊത്തം ഒമിക്രോൺ ബാധിതരുടെ എണ്ണം 29 ആയി. 
ഗുജറാത്തിൽ ഏഴ് പേർക്കും കർണാടകയിൽ 12 പേർക്കും ഇന്ന് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡ് കേസുകൾ കുറഞ്ഞെന്ന് ആശ്വസിച്ചിരുന്ന പല സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്.
 ഒപ്പം തന്നെ ഒമിക്രോൺ ബാധിതരുടെ എണ്ണവും വർധിക്കുന്നു.
ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകും.
 സംസ്ഥാനങ്ങളോട് വാർ റൂമുകൾ ഉൾപ്പെടെ സ്ജജമാക്കാൻ കേന്ദ്രം നേരത്തെ തന്നെ നിർദേശിച്ചിരുന്നു. വാക്സിനേഷൻ വേഗത്തിലാക്കാനും നിർദേശമുണ്ട്. അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ വേഗത്തിൽ പൂർത്തിയാക്കാനും കേന്ദ്രം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *