May 20, 2024

ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

0
Img 20220208 181840.jpg
കൽപ്പറ്റ :  വദന ആരോഗ്യ പരിപാടിയുടെ ഭാഗമായി ആരോഗ്യവകുപ്പും ദേശീയ ആരോഗ്യ ദൗത്യവും സംയുക്തമായി അഥിതി തൊഴിലാളികള്‍ക്കായി ദന്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കമലാ രാമന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എന്‍. സുമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.സക്കീന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരള ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമിഹ സൈതലവി, ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ.പ്രിയാ സേനന്‍, ഡോ.പി. ദിനീഷ്, മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, വരദൂര്‍ പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.ഇ.രേഷ്മ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.കെ മനോജ്, വാര്‍ഡ് മെമ്പര്‍ സലിജ തുടങ്ങിയവര്‍ സംസാരിച്ചു. കമ്പളക്കാട് വി.പി.എസ്. ബില്‍ഡിംഗില്‍ നടന്ന ക്യാമ്പിന് ദന്തല്‍ സര്‍ജന്‍ ഡോ. ജെയ്‌സണ്‍ തോമസ്, ഡോ. വിഷ്ണു സജീവ് എന്നിവര്‍ നേതൃത്വം നല്‍കി. നൂറോളം അഥിതി തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
ദന്തരോഗത്തിനു പുറമെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മലമ്പനി, കുഷ്ഠം തുടങ്ങിയവയുടെ രോഗനിര്‍ണയ പരിശോധനയും നടന്നു. ലഹരിവസ്തുക്കളുടെ ഉപയോഗം, വായിലെ കാന്‍സര്‍, പുകവലിയുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ച് ഹിന്ദിയിലും മലയാളത്തിലും ബോധവല്‍ക്കരണ ക്ലാസ് നടത്തി. തുടര്‍ന്ന് ബോധവല്‍ക്കരണ ബ്രോഷറുകള്‍ കൈമാറി. വദന ആരോഗ്യ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 26 വരെ ജില്ലയില്‍ വിവിധ ഭാഗങ്ങളില്‍ സ്ത്രീകള്‍, കുട്ടികള്‍, വയോജനങ്ങള്‍, പട്ടിക വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ പ്രത്യേകം ക്യാമ്പുകള്‍ സംഘടിപ്പിക്കും.  
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *