സ്വാമി അക്ഷയാമൃതാനന്ദ പുരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി; രാഹുൽ ഗാന്ധി എം. പി
കൽപ്പറ്റ:വയനാട് മാനന്തവാടിയിൽ അമൃതാനന്ദമയിയുടെ മഠം സ്ഥാപിക്കുകയും മാതാ അമൃതാനന്ദമയിയുടെ സന്ദേശങ്ങൾ വയനാട്ടിൽ പ്രചരിപ്പിക്കുകയും ചെയ്ത സ്വാമി അക്ഷയാമൃതാനന്ദ പുരിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി രാഹുൽ ഗാന്ധി എം പി. സ്വാമി അക്ഷയാമൃതാനന്ദ പുരിയുടെ വിയോഗത്തിൽ, ഞാൻ അതീവ ദുഃഖിതനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മാനന്തവാടി മാതാ അമൃതാനന്ദമയി മഠവും വയനാട്ടിലെ മറ്റ് കേന്ദ്രങ്ങളും പരക്കെ ആദരിക്കപ്പെടുന്ന സ്ഥാപനങ്ങളായി വളർന്നു. മാനുഷിക സേവനത്തിൽ, പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളുടെ ക്ഷേമത്തിനായുള്ള അദ്ദേഹത്തിന്റെ തീവ്രമായ സമർപ്പണം, ഒരുപാട് പേരുടെ ജീവിതത്തിൽ മാറ്റമുണ്ടാക്കി. വയനാടിന് അദ്ദേഹം നൽകിയ വിലപ്പെട്ട സംഭാവനകൾ എന്നും സ്മരിക്കപ്പെടും. ഈ ദുഷ്‌കരമായ സമയത്ത് എന്റെ ചിന്തകളും പ്രാർത്ഥനകളും അദ്ദേഹത്തിന്റെ കുടുംബത്തിനും അഭ്യുദയകാംക്ഷികൾക്കും ഒപ്പമുണ്ട്- അനുശോചന സന്ദേശത്തിൽ രാഹുൽഗാന്ധി എം പി കുറിച്ചു.
Leave a Reply