ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു
മാനന്തവാടി : ജനവിരുദ്ധ കേന്ദ്ര ബജറ്റിനെതിരെ എഫ്.എസ്.ഇ.ടി.ഒ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. സാമാന്യ ജനവിഭാഗത്തിനും, തൊഴിലാളികൾക്കും, കർഷകർക്കും എതിരായ നയങ്ങൾ നടപ്പിലാക്കുന്ന – കുത്തക കോർപ്പറേറ്റുകൾക്ക് അനുകൂലമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി യുടെ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും സംസ്ഥാന വ്യാപകമായി മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു. മാനന്തവാടി ഗാന്ധി പാർക്കിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ടി.കെ.അബ്ദുൾ ഗഫൂർ , കെ.എസ്.ടി.എ. സംസ്ഥാന എക്സി അംഗം വി.എ.ദേവകി, കെ.ജി.ഒ.എ.സംസ്ഥാന കമ്മറ്റി അംഗം സീസർ ജോസ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോ. സെക്രട്ടറി മധുസൂദനൻ .എ.പി ,കെ.എസ്.ടി.എ ജില്ലാ വൈസ്. പ്രസിഡണ്ട് കെ.ബി.സിമിൽ, എൻ.ജി.ഒ. യൂണിയൻ. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ.വി.ജഗദീഷ് എന്നിവർ സംസാരിച്ചു. സുൽത്താൻ ബത്തേരി സ്വാതന്ത്ര മൈതാനിയിൽ നടന്ന ധർണ്ണ കെ.എസ്.ടി.എ സംസ്ഥാന എക്സികുട്ടീവ് കമ്മറ്റി അംഗം പി.ജെ.ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എ.കെ.രാജേഷ് , കെ.ജി.ഒ.എ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.കെ.അനൂപ്, എൻ.ജി.ഒ. യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് വി.ജെ. ഷാജി, കെ.എസ്.ടി.എ. ജില്ലാ ട്രഷറർ പി.രാജൻ എന്നിവർ സംസാരിച്ചു. കൽപ്പറ്റ എച്ച്.ഐ.എം. സ്കൂളിനു സമീപത്തു നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.വി.ഏലിയാമ്മ ഉദ്ഘാടനം ചെയ്തു. കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി ഷൺമുഖൻ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി വിൽസൺ തോമസ്, പി.എസ്.സി എംപ്ലോയ്സ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എം.ദേവകുമാർ, എൻ.ജി.ഒ. യൂണിയൻ ട്രഷറർ കെ.എം.നവാസ് , കെ.എസ്.ടി.എ ജില്ലാ ജോ. സെക്രട്ടറി പി.ബിജു എന്നിവർ സംസാരിച്ചു.
Leave a Reply