September 9, 2024

പുൽപ്പള്ളിയിലെ സംസ്ഥാന അതിർത്തി കടന്നെത്തുന്ന ലഹരി മയക്ക് മരുന്ന് വിപണനം തടയണം :എസ് എഫ് ഐ പുൽപ്പള്ളി ഏരിയാ സമ്മേളനം

0
Img 20220215 200841.jpg
മുള്ളംകൊല്ലി:( ധീരജ് രാജേന്ദ്രൻനഗർ)
ക്യാമ്പസുകളെയും വിദ്യാർത്ഥികളെയും ലക്ഷ്യം വച്ച് പുൽപ്പള്ളിലെ സംസ്ഥാന അതിർത്തി കടന്നെത്തുന്ന ലഹരി മയക്ക് മരുന്ന് വിപണനം തടയണമെന്നും ലഹരി മയക്ക് മരുന്ന്  മാഫിയകളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്നും എസ് എഫ് ഐ പുൽപ്പള്ളി ഏരിയാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ധീരജ് രാജേന്ദ്രൻ നഗറിൽ നടന്ന ഏരിയാ സമ്മേളനം എസ് എഫ് ഐ ജില്ലാ സെക്രട്ടറി ജോബിസൺ ജെയിംസ് ഉദ്ഘാടനം ചെയ്തു. നിമൽദാസ് (കൺവീനർ) അനൂജ, അഖില, അഫ്സൽ എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്.
എസ്എഫ്ഐ പുൽപ്പള്ളി ഏരിയാ സെക്രട്ടറി സി ആർ വിഷ്ണു പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡൻ്റ് അജ്നാസ് അഹമ്മദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.എസ് എഫ് ഐ സംസ്ഥാന കമ്മറ്റി അംഗം എൻ എസ് വൈഷ്ണവി, ജില്ലാ ജോ: സെക്രട്ടറി ജിഷ്ണു ഷാജി, എൽദോസ് മത്തായി, ജോയൽ ജോസഫ് എന്നിവർ സംസാരിച്ചു.സ്വാഗത സംഘം ചെയർമാൻ പി എ മുഹമ്മദ് സ്വാഗതവും ജോബിഷ് ജോർജ് നന്ദിയും പറഞ്ഞു.
സി ആർ വിഷ്ണു (സെക്രട്ടറി) അനൂജ(പ്രസിഡൻ്റ്)
സായന്ത്, ശിവ നന്ദന (ജോ:സെക്രട്ടറി) നന്ദന, അഫ്സൽ എന്നിവരെ ഭാരവാഹികളായി 21 അംഗ കമ്മറ്റിയെയും തിരഞ്ഞെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *