May 19, 2024

മാനന്തവാടി നഗരസഭ മാലിന്യ സംസ്കരണ പദ്ധതി തുടങ്ങി

0
Img 20220225 142828.jpg
മാനന്തവാടി: മാനന്തവാടി നഗരസഭ
പ്രദേശത്തെ വീടുകളിൽ ഖരമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാൻ ഉള്ള പ്രോത്സാഹന പദ്ധതി 
തുടങ്ങി.
ഗുണഭോക്തൃ വിഹിതം അടച്ച ഗുണഭോക്തൾക്ക് 
ബയോബിൻ, ഡൈജസ്റ്റർ 
പോട്ട് ,ബയോഗ്യാസ് പ്ലാൻ്റ് എന്നിവയാണ് വിതരണം ചെയ്തത്. 
അജൈവ മാലിന്യങ്ങൾ സ്വന്തം ഉത്തരവാദിത്തത്തിൽ വീടുകളിൽ തന്നെ സംസ്കരിക്കുന്നതിനായി 132 ബയോ ഡൈജസ്റ്റർ
പോട്ടും ,38 ബയോ ഗ്യാസ് ബിന്നും ,73 ബയോ ഗ്യാസ് പ്ലാൻറും ആണ് വിതരണം 
ചെയ്തത്.
സ്വച്ഛ് ഭാരത് മിഷൻ വിഹിതവും നഗരസഭയുടെ വാർഷിക പദ്ധതി വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ആരോഗ്യ കമ്മറ്റി സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ 
സീമന്തിനി സുരേഷ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ വൈസ് ചെയർ പേഴ്സൻ പി.വി. എസ് .മൂസ പദ്ധതി ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് ചെയർമാൻ പി.വി. ജോർജ് ,കൗൺസിലർ പി.യു. ബെന്നി ,നഗരസഭ
ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.സജി എന്നിവർ ആശംസകൾ നേർന്നു. 
ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുകയും അജൈവ മാലിന്യങ്ങൾ 
ഹരിത കർമ്മ സേനക്ക് കൈമാറിയാൽ സമ്പൂർണ്ണ ശുചിത്വം എന്ന ലക്ഷ്യം കൈവരിക്കാൻ ആകുമെന്ന് ചെയർ പേഴ്സൻ സി.കെ.രത്നവല്ലി  
പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *