April 29, 2024

ജില്ലയിൽ 3195 കുട്ടികൾക്ക് കൂടി പോളിയോ തുള്ളി മരുന്ന് നൽകി

0
Img 20220302 065820.jpg
 കൽപ്പറ്റ: പൾസ് പോളിയോ പ്രോഗ്രാമിന്റെ ഭാഗമായി 3195 കുട്ടികൾക്ക് കൂടി പോളിയോ തുള്ളി മരുന്ന് നൽകിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.. കെ സക്കീന അറിയിച്ചു. .ഇതിൽ 27 പേർ ഇതര സംസ്ഥാന കുട്ടികളാണ്.ഇതോടെ ആകെ 63999 കുട്ടികൾക്ക് വാക്‌സിൻ നൽകി.ജില്ലയിൽ 64953 കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്.അതിൽ 98.5% കുട്ടികൾ ഇതോടെ വാക്‌സിൻസ്വീകരിച്ചു . പരിശീലനം ലഭിച്ച വളന്റിയർമാരും ആശാ, അംഗൻവാടി, ആരോഗ്യ പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തിയാണ് ഇന്ന് പോളിയോ തുള്ളി മരുന്ന് നൽകിയത്.കൂടാതെ ബസ് സ്റ്റാന്റുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇന്നും പോളിയോ ബൂത്തുകളായി പ്രവർത്തിച്ചു.കോവിഡ് പോസിറ്റീവ് ആയ വീടുകളിൽ ഉള്ള കുട്ടികൾക്കും നിരീക്ഷണത്തിൽ കഴിയുന്ന കുട്ടികൾക്കും കാലാവധി ആവുന്ന മുറക്ക് ആരോഗ്യ പ്രവർത്തകർ വാക്‌സിൻ നൽകുമെന്ന് ഡി എം.ഒ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *