April 29, 2024

കേരള ബജറ്റ്; നെൽകൃഷിക്ക് 76 കോടി, മൃഗ സംരക്ഷണത്തിന് 392.33 കോടി

0
Img 20220311 125941.jpg
തിരുവനന്തപുരം : കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. ഞങ്ങൾ കൃഷിയിലേക്ക് എന്ന പുതിയ പദ്ധതി ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥികളെയും മുതിർന്നവരെയും പദ്ധതിയിൽ പങ്കാളികളാക്കും. കൃഷി വകുപ്പിന് 48 കോടി രൂപ അധികം നൽകും. നാളികേര വികസനത്തിന് 73. 9 കോടി രൂപ അനുവദിക്കും. നെല്ലിന്റെ താങ്ങുവില 28. 20 രൂപയാക്കി. നെൽകൃഷിക്ക് 76 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പയറുവർഗങ്ങളിൽ നിന്നും കിഴങ്ങുകളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ഗവേഷണ കേന്ദ്രത്തിന് രണ്ട് കോടിയും അനുവദിച്ചു. കശുവണ്ടി വികസന കോർപറേഷന് ആറ് കോടി രൂപ നൽകും. കാർഷിക സംബ്‌സിഡി വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മൃഗ സംരക്ഷണത്തിന് 392. 33 കോടി അനുവദിക്കും. അക്വാകൾച്ചർ എക്സ്റ്റൻഷൻ സർവീസിന് 7.12 കോടി നൽകും. രാത്രികാല വെറ്റിനറി സേവനങ്ങൾ വാതിൽപ്പടിയിൽ നടപ്പികളാക്കും. പദ്ധതിക്കായി 9.8 കൊടിയും അനുവദിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *