May 18, 2024

ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലെ ഹൈമാസ്റ്റ് ലൈറ്റ് സമർപ്പണവും രക്ഷാപ്രവർത്തനം നടത്തിയവർക്ക് സ്വീകരണവും

0
Eizdg4w86141.jpg

മീനങ്ങാടി: ശ്രീ പുറക്കാടി പൂമാല പരദേവതാ ക്ഷേത്രത്തിലും പരിസരത്തുമായി ഐ.സി.ബാലകൃഷ്ണൻ എം. എൽ. എയുടെ 2021- 22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ ചിലവിൽ സ്ഥാപിച്ച രണ്ട് മിനി മാസ്റ്റ് ലൈറ്റുകളുടെ സമർപ്പണം ഐ.സി. ബാലകൃഷ്ണൻ എം. എൽ. എ നിർവഹിച്ചു. ശബരിമല യാത്രക്കിടെ
ഇലവുങ്കലിൽ ശബരിമല തീർത്ഥടകരുടെ വാഹനം അപകടത്തിൽ പെട്ടപ്പോൾ രക്ഷാപ്രവർത്തനം നടത്തിയവരെ ചടങ്ങിൽ ആദരിച്ചു.വയനാട് കലക്ടറുടെ ഡ്രൈവര്‍ ഗ്രേഡ് എസ്.ഐ പി.ബി. സുനില്‍കുമാറും മീനങ്ങാടി ശാസ്താ സ്വാശ്രയ സംഘത്തിലെ അംഗങ്ങളായ മറ്റ്‌ 26 സ്വാമിമാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. മാതൃകാപരമായിട്ടുള്ള രക്ഷാപ്രവർത്തനം നടത്തി 64 പേരുടെ പേരുടെ ജീവൻ രക്ഷിച്ച എസ്.ഐ പി.ബി സുനിൽകുമാറിനെയും സംഘത്തിലെ മുഴുവൻ ആളുകളെയും പുറക്കാടി പൂമാല പരദേവത ക്ഷേത്ര നവീകരണ സമിതി ആദരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ഇ. വിനയൻ മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം ട്രസ്റ്റി കുപ്പത്തോട് രാജശേഖരൻ നായർ അധ്യക്ഷത വഹിച്ചു. മനോജ് ചന്ദനക്കാവ് സ്വാഗതവും പി.വി. വേണുഗോപാൽ നന്ദിയും പറഞ്ഞു. മീനങ്ങാടി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി വർഗീസ്,
വാർഡ് മെമ്പർ ലൗസൺ, അജിത്ത് കുമാർ അപ്പാട്, എം.എസ്. നാരായണൻ മാസ്റ്റർ, കൃഷ്ണൻ മൊട്ടങ്കര, വേണു പന്നിമുണ്ട, പ്രജീഷ് തച്ചമ്പത്ത്, രജനി ശിവപ്രസാദ്, സുജാത വേണുഗോപാൽ, പ്രസാദ് പുറക്കാടി, വേണു വാര്യർ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *