May 21, 2024

അപകടാവസ്ഥയിൽ ഉള്ള മരം മുറിച്ച് മാറ്റാൻ അനുമതി തേടിയിട്ടും നൽകിയില്ല

0
20230604 141853.jpg
കാട്ടിക്കുളം : അര നൂറ്റാണ്ട് മുമ്പ് അപകടാവസ്ഥയിൽ ഉള്ള മരം മുറിച്ച് മാറ്റാൻ അനുമതി തേടിയിട്ടും നൽകിയില്ല. വീട്ടുകാർ ഇന്നും താമസിക്കുന്നത്‌ ദുരന്തം മുന്നിൽ കണ്ട് കൊണ്ട് . വീണ്ടും അപേക്ഷയുമായ് വീട്ടുകാർ എത്തിയെങ്കിലും അധികൃതർ മൗനത്തിൽ.
1972 മുതൽ മരം മുറിച്ചു മാറ്റാൻ അനുമതി തേടിയിട്ടും മുറിച്ച് മാറ്റാൻ അനുമതി നൽകാതെ അധികൃതർ.
തിരുനെല്ലി  
കാട്ടിക്കുളം എടയൂർകുന്നിൽ ലിറിക് വീട്ടിലെ വിസി .യശോദയുടെ വീട്ടുമുറ്റത്തെ വീട്ടിമരമാണ് വീടിനും  റോഡിനും  ഭീഷണിയായി. നിൽക്കുന്നത്. കഴിഞ്ഞ 51 വർഷങ്ങൾക്ക് മുൻപ് സ്വന്തം ചിലവിൽ മരം മുറിച്ചു മാറ്റാം എന്ന് കാണിച്ച് അപേക്ഷ നൽകി എങ്കിലും പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അനുമതി നൽകിയില്ല അന്ന് സ്വന്തം ചിലവിൽ മുറിച്ചുമാറ്റാനുള്ള സാമ്പത്തിക സ്ഥിതി ഉണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം സ്വന്തം ചിലവിൽ മരംമുറിച്ച് മാറ്റാൻ അനുമതി ലഭിച്ചെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടും
രോഗവും വാർദ്ധക്യവും മൂലം ഒറ്റക്ക് കഴിയുന്ന റിട്ടയേർഡ് അധ്യാപികയായ യശോദ ടീച്ചർക്ക് മരംമുറിച്ച് മാറ്റാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
വീടിനും ജീവനും അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി കാത്തിരിക്കുകയാണ് 72 കാരിയായ അദ്ധ്യാപിക
സാമ്പത്തിക കഭദ്രതയുണ്ടായിരുന്ന കാലത്ത് അനുമതി ലഭിക്കാത്ത  മരം ഇനി മുറിച്ചു മാറ്റാൻ സ്വന്തം നിലയിൽ കഴിയുകയില്ലെന്നും  മരം മുറിച്ചു മാറ്റാൻ അധികൃതരുടെ സഹായവും കനിവും ഉണ്ടാവണമെന്നാണ് വ്യദ്ധയുടെ മനസ്സുരുകിയുള്ള ആവശ്യവും പ്രാർത്ഥനയും. അധികൃതർ മനസ്സ് തുറക്കുമെന്ന പ്രതീക്ഷയിലാണ് 72 കാരി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *