May 20, 2024

കല്‍പ്പറ്റ ബൈപാസ് നവീകരണം- കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് കത്ത് നല്‍കി

0
20230904 182159.jpg
കല്‍പ്പറ്റ: ബൈപാസ് നവീകരണവുമായി ബന്ധപ്പെട്ട് വയനാട് എം.പി രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിക്ക് കത്ത് നല്‍കി. മുമ്പ് ഈ വിഷയം ഉന്നയിച്ച് കൊണ്ട് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ. ടി. സിദ്ധിഖ് രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.പി കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് രാഹുല്‍ ഗാന്ധി കത്ത് നല്‍കിയത്.
വയനാട്ടിലെ ഒരു ടൂറിസം ഹബ്ബായി കല്‍പ്പറ്റ അതിവേഗം വളരുകയാണ്. എല്ലാ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളും റിസോര്‍ട്ടുകളും കല്‍പ്പറ്റയിലും പരിസരങ്ങളിലുമാണ്. ഇതുകൂടാതെ വയനാടിന്റെ പ്രവേശന കേന്ദ്രം കൂടിയാണിത്, അതിനാല്‍ വയനാട്ടിലെ ഏറ്റവും തിരക്കേറിയ പട്ടണങ്ങളിലൊന്നായി കല്‍പ്പറ്റ മാറി. എന്നാല്‍ മാനന്തവാടി, ബത്തേരി, കോഴിക്കോട് ഭാഗങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ കല്‍പ്പറ്റ ടൗണിലൂടെ കടന്നു പോകുമ്പോള്‍ മണിക്കൂറുകളോളം കല്‍പ്പറ്റ ടൗണ്‍ ഗതാഗത തടസ്സത്തിന് കാരണമാകുന്നു. അത്തരമൊരു സാഹചര്യത്തിലാണ് ദീര്‍ഘവീക്ഷണമെന്നോണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് കൈനാട്ടി ജംഗ്ഷന്‍ മുതല്‍ ട്രാഫിക് ജംഗ്ഷന്‍ വരെ ബൈപാസ് കമ്മീഷന്‍ ചെയ്തിട്ടുണ്ടള്ളത്. മാനന്തവാടി, ബത്തേരി എന്നിവിടങ്ങളിലേക്കും തിരിച്ചും പോകുന്ന എല്ലാ വാഹനങ്ങളും കല്‍പ്പറ്റ ടൗണില്‍ പ്രവേശിക്കാതെ കോഴിക്കോട്ടേക്ക് തിരിച്ചുവിടുന്നത് കണക്കിലെടുത്തായിരുന്നു ഇത് യാഥാര്‍ത്യമാക്കിയത്. നഗരത്തിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുന്നതില്‍ ബൈപ്പാസ് വന്‍ വിജയമായിരുന്നു. എന്നാല്‍ കൃത്യമായ അറ്റകുറ്റപ്പണികള്‍ നടത്താത്തതും തിരക്ക് വര്‍ധിച്ചതും ഈ പാത ഗതാഗതയോഗ്യമല്ലാത്ത സാഹചര്യമാണുണ്ടാക്കിയിട്ടുള്ളത്. 2021-ല്‍ കിഫ്ബി ബൈപാസ് ഏറ്റെടുക്കുകയും രണ്ടുവരി പാത നാലുവരിയാക്കി ബിഎം &ബിസി  നിലവാരത്തിലേക്ക് മാറ്റുകയും ചെയ്യുന്നതിനുള്ള ഒരു പദ്ധതി രൂപീകരിച്ചു,
എന്നാല്‍ ഇപ്പോള്‍ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി മുത്തങ്ങ മുതല്‍ പുതുപ്പാടി വരെ പ്രവൃത്തി നടന്ന് കൊണ്ടിരിക്കുകയാണ്. ഈ പ്രവൃത്തിയോടൊപ്പം കല്‍പ്പറ്റ ബൈപ്പാസും ഏറ്റെടുക്കാന്‍ ദേശീയപാത മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ പദ്ധതി രണ്ടുവരിപ്പാത മാത്രമാണ്. ദേശീയപാത വികസനത്തില്‍ ബൈപാസ് രണ്ടുവരിയായി പരിമിതപ്പെടുത്താനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിലവിലെ ഗതാഗത സാന്ദ്രത കണക്കിലെടുത്ത് രണ്ട്‌വരി പാതയാകുമ്പോള്‍ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണന്‍ കഴിയില്ല. ഇത് മുന്നില്‍ കണ്ടാണ് എം.എല്‍.എ എം.പിക്ക് കത്ത് നല്‍കിയത്. ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയുടെ സമഗ്ര സാമൂഹിക സാമ്പത്തിക വികസനത്തിനും ഈ പദ്ധതി സഹായിക്കുമെന്നും മന്ത്രിക്ക് നല്‍കിയ കത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *