May 19, 2024

നിപ വൈറസ്, വയനാട് ജില്ലയിലും അതീവ ജാഗ്രത നിർദ്ദേശം കുറ്റ്യാടിയ്ക്ക് സമീപമുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് അതീവ ജാഗ്രത പാലിക്കുക

0
Img 20230912 214334.jpg
കോഴിക്കോട് ജില്ലയില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. കോഴിക്കോട് നിപ ബാധിച്ച രണ്ടുപേർ മരണപ്പെട്ട സാഹചര്യത്തിലാണ്
ജില്ലയയിലും പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ പി ദിനീഷ് അറിയിച്ചത്. ആരോഗ്യവകുപ്പിലെ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തര ഒണ്‍ലൈന്‍ യോഗം വിളിച്ചു ചേര്‍ത്തു.
വയനാട് ജില്ലയില്‍  ആശങ്കപ്പെടേണ്ട അടിയന്തര സാഹചര്യങ്ങള്‍ നിലവിലില്ലെന്ന് വിലയിരുത്തുകയും പകര്‍ച്ചവ്യാധി പരിവീക്ഷണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്താന്‍ എല്ലാ ആരോഗ്യകേന്ദ്രങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയ്ക്ക് സമീപമുള്ള തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണം. അതേസമയം ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിച്ച് ജാഗ്രതയോടെ നേരിടണമെന്നും ഡി എം ഒ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *