May 20, 2024

വയനാട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ചികിത്സ സംവിധാനങ്ങളൊരുക്കണമെന്ന് ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍

0
Img 20230913 203550.jpg
ബത്തേരി: ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ വയനാട് ജില്ല വാര്‍ഷിക ജനറല്‍ബോഡി യോഗം സംഘടിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് പരിപാടിയുമായി അനുബന്ധിച്ച് ഡോക്ടര്‍മാരുടെ വ്യക്തതയുള്ള കുറിപ്പടിയില്‍ മാത്രമെ ആന്റി ബയോട്ടിക് മരുന്നുകള്‍ വില്‍പ്പന നടത്തുകയുള്ളൂവെന്ന് എ.കെ.സി.ഡി.എ അറിയിച്ചു.
ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള സ്‌പെഷ്യാലിറ്റി മരുന്നുകള്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങള്‍ എ.കെ സി. ഡി.എ ഒരുക്കിയിട്ടുള്ളതായും സംസ്ഥാന പ്രസിഡണ്ട് എ. എന്‍. മോഹന്‍ അറിയിച്ചു.
വയനാട് ജില്ലയിലെ സാധാരണക്കാരായ രോഗികളുടെ ആശ്രയമായ വയനാട് മെഡിക്കല്‍ കോളേജില്‍ ആവശ്യമായ ചികിത്സ സംവിധാനങ്ങളും വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും,വിദഗ്ധ ചികിത്സക്കായി അന്യ ജില്ലകളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ചുരത്തില്‍ മാര്‍ഗ്ഗ തടസ്സമില്ലാതെ കൃത്യസമയത്ത് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ബദല്‍ റോഡ് സംവിധാനങ്ങള്‍ അടിയന്തരമായി ഒരുക്കണമെന്നും ഓള്‍ കേരള കെമിസ്റ്റ് ആന്റ് ഡ്രഗിസ്റ്റ് അസോസിയേഷന്‍ പറഞ്ഞു. യോഗത്തില്‍ എകെസിഡിഎ വയനാട് ജില്ലാ പ്രസിഡണ്ട് സിപി വര്‍ഗീസ് അധ്യക്ഷത വഹിച്ചു സംസ്ഥാന പ്രസിഡണ്ട് എ എന്‍ മോഹന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഔഷധ വ്യാപാരത്തില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മെമ്പര്‍മാരെ യോഗത്തില്‍ ആദരിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹരായ മെമ്പര്‍മാരുടെ വിദ്യാര്‍ത്ഥികളെ യോഗത്തില്‍ അനുമോദിച്ചു. സെക്രട്ടറി വി ബി വിനയ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു ,എല്‍ ആര്‍ ജയരാജ്, വി. അന്‍വര്‍, എ.അരവിന്ദാക്ഷന്‍, നൗഷാദ് ബ്രാന്‍, പി.ജെ ഷാജു ,എ.കെ രാമകൃഷ്ണന്‍ ,ടി പി കുഞ്ഞുമോന്‍ ,സി ഹാഫിസ് ,പി ജമാലുദ്ദീന്‍ ,പി എം റെജി എന്നിവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *