ബേക്കറിയിലേക്ക് ജീപ്പ് പാഞ്ഞു കയറി. ഒരാൾക്ക് പരിക്ക്.
കല്‍പ്പറ്റ: പിണങ്ങോട് ജംഗ്ഷനിലെ മലബാര്‍ ബേക്കറിയിലേക്ക് ജീപ്പ് പാഞ്ഞ് കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കല്‍പ്പറ്റ പുഴമുടി സ്വദേശി കൃഷ്ണന്‍ കുട്ടി (58) ക്കാണ് പരിക്കേറ്റത്. ബേക്കറിയില്‍ സാധനം വാങ്ങുന്നതിനിടെയായിരുന്നു അപകടം. കാലിന് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ടറുടെ ഫ്‌ളോറിംഗ് ജോലികള്‍ ചെയ്ത് വരുന്നവരുടേതായിരുന്നു വാഹനം. കല്‍പ്പറ്റ ഭാഗത്ത് ജോലി ചെയ്ത് വരുന്ന വഴി റോഡരികില്‍ ജീപ്പ് നിര്‍ത്തിയ ശേഷം ഡ്രൈവര്‍ പുറത്തിറങ്ങി പോയപ്പോള്‍ വാഹനത്തിലുണ്ടായിരുന്ന അതിഥി തൊഴിലാളി വാഹനം സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ സംഭവിച്ചതാണ് അപകടമെന്നാണ് പ്രാഥമിക വിവരം.
Leave a Reply