മെത്രാഭിഷേക വാര്‍ഷീക ആഘോഷവും വിശുദ്ധഅഞ്ചിന്‍മേല്‍ കുര്‍ബ്ബാനയും

മീനങ്ങാടി: യാക്കോബായ സുറിയാനി സഭയുടെ മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായ ഡോ.ഗീവര്‍ഗീസ് മോര്‍ സ്‌തേഫാനോസ് തിരുമേനിയുടെ ഒന്നാം മെത്രാഭിഷേക വാര്‍ഷീകവും വി.അഞ്ചിന്‍മേല്‍ കുര്‍ബ്ബാനയും 17 ന് ഞായറാഴ്ച മീനങ്ങാടി കത്തീഡ്രലില്‍ നടത്തപ്പെടും. ഇതിനോടനുബന്ധിച്ച് പുണ്യശ്ലോകനായ ശമുവേല്‍ മോര്‍ പീലക്‌സിനോസ് തിരുമേനിയുടെ ശ്രാദ്ധപ്പെരുന്നാളും നടത്തപ്പെടും. 6-15 ന് മീനങ്ങാടി കത്തീഡ്രലില്‍ അഭി.തിരുമേനിക്ക് സ്വീകരണം, 6-30 ന് പ്രഭാതപ്രാര്‍ത്ഥന, 7-30 ന് തിരുമേനിയുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ വി.അഞ്ചിന്‍മേല്‍ കുര്‍ബ്ബാന , 9-00 മണിക്ക് പ്രസംഗം, 9-45 ന് എം.ജെ.എസ്.എസ്.എ ഈസ്റ്റ് മീനങ്ങാടി ഡിസ്ട്രിക്ടിന്റെ കൂടിന് കുരുന്നുകളുടെ കൂട്ട് മേഖല ഉദ്ഘാടനം, നേര്‍ച്ചഭക്ഷണം എന്നിവയോടെ സമാപിക്കും. മെത്രാഭിഷേക വാര്‍ഷീകത്തിന് ഇടവക വികാരി ഫാ.ബിജുമോന്‍ കര്‍ലോട്ടുകുന്നേല്‍, സഹവികാരിമാരായ ഫാ.ബേസില്‍ വട്ടപ്പറമ്പില്‍, ഫാ.സോജന്‍ വാണാക്കുടിയില്‍, ഫാ.അലക്‌സ് പോള്‍ പന്തനാല്‍, ട്രസ്റ്റി പി.പി.മത്തായിക്കുഞ്ഞ് പുളിനാട്ട് , സെക്രട്ടറി സിജോ മാത്യു തുരുത്തുമ്മേല്‍, ജോ.ട്രസ്റ്റി ജോഷി മാമുട്ടത്ത് എന്നിവര്‍ നേത്വത്യം നല്‍കും.



Leave a Reply