രാജ്യാന്തര ജനാധിപത്യദിനത്തിൽ പാർലമെന്റ് ഇലക്ഷൻ നടത്തി ഏച്ചോം സർവ്വോദയ

ഏച്ചോം : രാജ്യാന്തര ജനാധിപത്യ ദിനമായ സെപ്റ്റംബർ 15 – ന് ഏച്ചോംസർവ്വോദയ ഹയർ സെക്കന്ററി സ്ക്കൂളിൽ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ' വരുംതലമുറയുടെ ശാക്തീകരണം' എന്ന 2023 – ലെ പ്രമേയം മുൻ നിർത്തി, കുട്ടികൾക്ക് വോട്ടിംഗ് മെഷീൻ പരിചയപ്പെടാനും അത് ഉപയോഗിച്ച് തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നതിനുമുള്ള അവസരവും സ്ക്കൂൾ അധികൃതർ ഏർപ്പെടുത്തി. ഹെഡ്മിസ്ട്രസ്സ് സി.ജെസി പോൾ, അധ്യാപകരായ അജീഷ് കുമാർ, ജോസ്മാത്യു, റെനിൽ അഗസ്റ്റിൻ, സി.ലിസിമോൾ, സിൽബി.ടി.ജെ, ശ്രേയ തെരേസ സണ്ണി എന്നിവർ നേതൃത്വം നൽകി



Leave a Reply