September 23, 2023

മൺമറഞ്ഞെങ്കിലും മായാത്ത ഓർമ്മകളുമായി പ്രിയപ്പെട്ടവർ ഒത്തുകൂടി…: സുധീഷ് കരിങ്ങാരിയുടെ ഓർമ്മകൾ പുതുക്കി സഹപ്രവർത്തകർ

0
20230917_174953.jpg

മാനന്തവാടി: പഴശ്ശിയുടെ പ്രവര്‍ത്തകന്‍ സുധീഷ് കരിങ്ങാരിയുടെ ഓര്‍മ്മകളുമായി കൂട്ടുകാരത്തുകൂടി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിടപറഞ്ഞ സുധിയുടെ പ്രിയപ്പെട്ടവര്‍ പഴശ്ശി ഗ്രന്ഥാലയത്തില്‍ ആണ് ഒത്തുചേര്‍ന്നത് . ലൈബ്രറി പ്രവര്‍ത്തകരും നാനാതുറകളില്‍പ്പെട്ട സുധിയുടെ സുഹൃത്തുക്കളും പങ്കെടുത്ത പരിപാടിയില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം ഷാജന്‍ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. കൂടാതെ വെള്ളമുണ്ട ജിഎംഎച്ച്എസിലെ ചിത്രകലാദ്ധ്യാപകനായ ഒ.ജെ അമല്‍ജിത്തിന്റെ ചിത്രപ്രദര്‍ശനവും നടന്നു.
ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി.കെ സുധീര്‍ എച്ചിംഗ് ചിത്ര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വി കെ പ്രസാദ്, കെ ഷബിത, എം ഗംഗാധരന്‍, ഖമറുന്നീസ, കെ വിജിത്ത്, ജിലിന്‍ ജോയ് തുടങ്ങിയവര്‍ സംസരിച്ചു. ലൈബ്രറി സെക്രട്ടറി തോമസ് സേവ്യര്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് നീതു വിന്‍സെന്റ് സ്വാഗതം ആശംസിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *