November 15, 2024

ഗർഭിണികൾക്കും കുഞ്ഞുങ്ങൾക്കും രോഗപ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക:മിഷൻ ഇന്ദ്രധനുഷ്: രണ്ടാം ഘട്ടത്തിൽ 100% നേട്ടം

0
Img 20230917 174914.jpg
കൽപ്പറ്റ: അഞ്ചു വയസ്സ് വരെയുള്ള കുട്ടികൾക്കും ഗർഭിണികൾക്കും രോഗ പ്രതിരോധ കുത്തിവെപ്പുകൾ പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഇ​ന്റ​ൻ​സി​ഫൈ​ഡ് മിഷൻ ഇന്ദ്രധനുഷ്-5.0 യുടെ രണ്ടാം ഘട്ടത്തിൽ വയനാട് ജില്ലയ്ക്ക് നൂറ് ശതമാനം നേട്ടം. 2027 കുട്ടികൾക്കും 427 ഗർഭിണികൾക്കും വാക്സിൻ നൽകി. ഇതിൽ അതിഥി തൊഴിലാളികളുടെ 21 കുട്ടികളും 4 ഗർഭിണികളും ഉൾപ്പെടുന്നു. ജില്ലയിലെ ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ , പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങൾ എന്നിവിടങ്ങളിലായി 340 സെഷനുകളാണ് ഇതിനായി സംഘടിപ്പിച്ചത്.
ബിസിജി, ഒപിവി, ഐ, പി വി,റോട്ടാ വാക്സിൻ,എം ആർ ,ഡി പി ടി , ടി ഡി, പി സി വി , പെന്റാവാലന്റ് എന്നീ വാക്സിനുകളാണ് നൽകിയത്. പ്രതിരോധ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന മാരക രോഗങ്ങളിൽനിന്ന്‌ കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഒരാളെയും വിട്ടുപോകാതിരിക്കാൻ ജില്ലയിലുടനീളം ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​യി സംഘടിപ്പിക്കുന്ന ഇന്റൻസിഫൈ​ഡ് മി​ഷ​ൻ ഇ​ന്ദ്ര​ധ​നു​ഷ് 5.0 ആദ്യ രണ്ടു ഘട്ടങ്ങളിലും മികച്ച പ്രതികരണമാണ് ജില്ലയിലുണ്ടായത്. ​ഒ​ക്ടോ​ബ​ർ ഒമ്പ​ത് മു​ത​ൽ 14 വ​രെ​ നടക്കുന്ന മൂ​ന്നാം ഘ​ട്ടം കൂടി പൂർത്തിയാകുന്നതോടെ സമ്പൂർണ്ണ പ്രതിരോധ കുത്തിവെപ്പെടുത്ത ജില്ലയെന്ന നേട്ടം കൈവരിക്കാനും ആരോഗ്യവകുപ്പ് ലക്ഷ്യം വയ്ക്കുന്നു. ഇതിനായി ജില്ലാ ഭരണകൂടവും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളും ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. ഏതെങ്കിലും കുത്തിവപ്പെടുക്കാൻ സാധിക്കാതെ പോയ രക്ഷിതാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.പി ദിനീഷ് പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *