നൂൽപ്പുഴ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എ.കെ ഗോപിനാഥൻ രാജി വെച്ചു

നൂൽപ്പുഴ: നൂൽപ്പുഴ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ എ.കെ ഗോപിനാഥൻ രാജി വെച്ചു. ഇന്ന് രാവിലെ 11.30 ഓടെയാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്. മുൻധാരണ പ്രകാരം ആദ്യപകുതിക്ക് ശേഷം രാജി വെക്കാത്തത് കോൺഗ്രസ്സ് ലീഗ് ബന്ധം വഷളാക്കിയിരുന്നു. സ്ഥാനം രാജി വെക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ പാർട്ടിയിൽ നിന്ന് ഗോപിനാഥനെ സസ്പെൻഡ് ചെയ്തിരുന്നു . തുടർന്ന് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് സ്ഥാനം രാജിവെച്ചത്.
ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാനായി ലീഗ് പ്രതിനിധികളായ അനിൽ എൻ.സി. ദിനേശൻ എന്നിവരാണ് പരിഗണനയിലുള്ളത്.



Leave a Reply