May 20, 2024

മോട്ടോർ തൊഴിലാളികളെ ഫീസുകൾ വർദ്ധിപ്പിച്ച് അധികഭാരം അടിച്ചേൽപ്പിക്കുന്നു: സർക്കാറിനെതിരെ പ്രതികരണവുമായി ഐ എൻ ടി യു സി

0
Img 20230918 162028.jpg
മാനന്തവാടി: മോട്ടോര്‍ തൊഴിലാളികളില്‍ നിന്നും വിവിധ തരത്തിലുള്ള ഫിസുകള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് അധികഭാരം അടിച്ചേല്‍പ്പിക്കുകയാണെന്ന് ഐ.എന്‍.ടി.യു.സി.
ഇതിന് പുറമെ എ.ഐ ക്യാമറ വഴി നിസ്സാര കാര്യങ്ങള്‍ക്ക് പോലും വലിയ തോതിലുള്ള ചാര്‍ജ്ജ് ചുമത്തി പിഡിപ്പിക്കുകയാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട ആനുകുല്യങ്ങളും സേവനങ്ങളും സര്‍ക്കാര്‍ നല്കുന്നുമില്ല.
റോഡുകളുടെ മോശമായ അവസ്ഥ തൊഴിലാളികള്‍ക്ക് ഉണ്ടാക്കുന്ന പ്രയാസം ചെറുതല്ല. ഇതിനെതിരെ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ഐ.എന്‍.ടി.യു.സി നേതാക്കള്‍ പറഞ്ഞു. ഐ.എന്‍.ടി.യു.സി സംസ്ഥാന ജനറല്‍ സെകേട്ടറി ടി.എ.റെജി, ജില്ലാ വൈ: പ്രസിഡണ്ട് കെ.വി.ഷിനോജ്, താലുക്ക് പ്രസിഡണ്ട്എം .പി.ശശികുമാര്‍,ടി.ബാബു,നിശാന്ത് ഏലിയാസ്,ടി.ജെ.രാജേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *