May 20, 2024

ഡോ മൂപ്പൻ കോളേജ് ഓഫ് ഫാർമസി: ഫാർമസിസ്റ്റ് ദിനം ആചരിച്ചു

0
Img 20230925 195945.jpg
 മേപ്പാടി: ഡോക്ടർ മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ലോക ഫാർമസിസ്റ്റ് ദിനം ആചരിച്ചു. രാവിലെ മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ആരംഭിച്ച ഫാർമസി ദിന റാലി മേപ്പാടി സി ഐ വിപിൻ എ ബി ഫ്ലാഗ് ഓഫ് ചെയ്തു. തദവസരത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ആതിര ആശംസകൾ അറിയിക്കുകയും കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റുകളെ ആദരിക്കുകയും ചെയ്തു. ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. ലാൽ പ്രശാന്ത് പൊതുജനങ്ങൾക്കുള്ള ലഘുലേഖ പ്രകാശനം ചെയ്തു. മേപ്പാടി ബസ് സ്റ്റാൻഡിൽ അവസാനിച്ച റാലിയിൽ നൂറുകണക്കിന് ഫാർമസി വിദ്യാർത്ഥികളും ജില്ലയിലെ നിരവധി ഫാർമസിസ്റ്റുകളും പങ്കെടുത്തു. 
 പൊതുസമ്മേളനം റിട്ട. അസി. ഡ്രഗ് കൺ്രോളർ ഹരീഷ് കുമാർ എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് ഡീൻ ഡോ . ഗോപകുമാരൻ കർത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലയിലെ മുതിർന്ന ഫാർമസിസ്റ്റുകളായ മൂസ പി പി യെയും വിജയലക്ഷ്മിയെയും ഫാർമസി കോളേജ് പ്രിൻസിപ്പൽ ഡോ. ലാൽ പ്രശാന്ത് ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഡെപ്യൂട്ടി ജനറൽ മാനേജർ സൂപ്പി കല്ലങ്കോടൻ, ഡെപ്യൂട്ടി ജനറൽ മാനേജരും കേരള ആരോഗ്യ സർവകലാ ശാല സെനറ്റ് മെമ്പറുമായ ഡോ. ഷാനവാസ് പള്ളിയാൽ, മെഡിക്കൽ കോളേജ് ഫാർമസി സീനിയർ മാനേജർ പി. എസ്. മുഹമ്മദ്, മെഡിക്കൽ കോളേജ് ഫാർമസിസ്‌റ്റും ഫാർമസി കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ അതുല്യ സി ബി എന്നിവർ സംസാരിച്ചു. ഫാർമസി കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ടീനാ രാജു ഫാർമസിസ്റ്റുകളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. പ്രസ്തുത ചടങ്ങിൽ ഫാർമസി കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ബാബു കെ എം സ്വാഗതവും അസോസിയേറ്റ് പ്രൊഫസർ ഡോ. നീതു ജെ നന്ദിയും പ്രകാശിപ്പിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *