May 20, 2024

ആര്യാടൻ മുഹമ്മദിന്റെ സ്മരണയില്‍ വയനാട് ഡിസിസി

0
Img 20230925 200434.jpg
കല്‍പ്പറ്റ: ആര്യാടൻ മുഹമ്മദിന്റെ അനുസ്മരണ ദിനം സംഘടിപ്പിച്ച് വയനാട് ഡിസിസി. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ആര്യാടന്റ സംഘടനാ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്ററി രാഷ്ട്രീയവും മികവുറ്റതായിരുന്നു. ആദര്‍ശത്തില്‍ നിന്നും വ്യതിചലിക്കാതെ പ്രശ്‌നങ്ങളിലൂന്നിയ പരിഹാരമാര്‍ഗ്ഗങ്ങളാണ് അദ്ദേഹത്തിന്റെ നയതന്ത്രത്തിന്റെ പ്രത്യേകതയെന്ന് വയനാട് ഡിസിസി പ്രസിഡണ്ട് എന്‍.ഡി. അപ്പച്ചന്‍ ഡി.സി.സി ഓഫീസില്‍ നടത്തിയ ഫോട്ടോ അനാച്ഛാദന ചടങ്ങില്‍ അഭിപ്രായപ്പെട്ടു. പിപി ആലി, ഒവി അപ്പച്ചന്‍, നജീബ് കരണി, പി .ശോഭന കുമാരി, സുരേഷ് ബാബു മേപ്പാടി, നജീബ് പിണങ്ങോട്, ഗിരീഷ് കല്‍പറ്റ, ഒവി റോയ് മേപ്പാടി, ആയിഷ പള്ളിയാലില്‍, സുന്ദര്‍രാജ് എടപ്പെട്ടി, ദാസന്‍ കോട്ടക്കൊല്ലി, ഹര്‍ഷല്‍ കോന്നാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കേരള നിയമസഭയില്‍ ഇരുപത്തിയൊമ്പത് വര്‍ഷകാലം നിലമ്പൂരിനെ പ്രതിനിധീകരിക്കുകയും, നാല് തവണ സംസ്ഥാന ക്യാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്നു ആര്യാടന്‍ മുഹമ്മദ്. വിദ്യാഭ്യാസത്തിന് ശേഷം ട്രേഡ് യൂണിയന്‍ രംഗത്ത് പ്രവര്‍ത്തിച്ച് ഐ.എന്‍.ടി.യു.സി. നേതാവായി പിന്നീട് അങ്ങോട്ട് പടിപടിയായി കോണ്‍ഗ്രസിന്റെ നേതൃസ്ഥാനങ്ങളിലേക്ക് വളരുകയായിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ച് വന്ന് യുഡിഫ് മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയായി എന്നാല് പിന്നീട് അദ്ദേഹം മത്സരരംഗങ്ങളില് നിന്ന് പിന്മാറി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *