May 20, 2024

സുൽത്താൻ ബത്തേരിയെ എൻ.എ.ബി.എച്ച് നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര സംഘത്തിന്റെ സന്ദർശന റിപ്പോർട്ട്

0
Img 20230928 174412.jpg
സുൽത്താൻബത്തേരി: ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ സുൽത്താൻ ബത്തേരിയെ എൻ. എ. ബി. എച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻറെ ഭാഗമായി എൻ.എ. ബി എച് കേന്ദ്ര സംഘം അന്തിമ ഘട്ട വിലയിരുത്തലും അവലോകന യോഗവും നടത്തി. അടിസ്ഥാന സൗകര്യ വികസനം രോഗീ സൗഹൃദം രോഗീ സുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം എന്നിവ ഉൾപ്പെടെ ഉള്ള സേവനങ്ങളുടെ നിലവാരമാണ് വിലയിരുത്തുന്നത്.
നാഷണൽ ആയുഷ് മിഷൻറെ സഹകരണത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുനിസിപ്പൽ ചെയർപേഴ്സൺ ടി.കെ. രമേശ്‌ യോഗം ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ബേബി സിനി.എം വെൽനെസ്സ് സെൻററിനെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിവരണം നൽകി. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷാമില ജുനൈസ്, വാർഡ് കൗൺസിലർ ഷമീർ മഠത്തിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു രാജൻ പി പി, എൻ.എ.ബി.എച് നെക്കുറിച്ചും അംഗീകാരം ലഭിച്ചാലുള്ള ഗുണങ്ങളെക്കുറിച്ചും വിശദീകരിച്ചു. ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.ഉമ സി വി , ഡിസ്ട്രിക് പ്രോഗ്രാം മാനേജർ ഡോ.അനീന പി ത്യാഗരാജ് തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *