May 20, 2024

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഫീസ് ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് പിൻവലിക്കുക സി.പി.ഐ.(എം.എൽ) റെഡ് സ്റ്റാർ

0
Img 20230929 084401

പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക

കൽപ്പറ്റ :പ്രകടനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഫീസ് ചുമത്താനുള്ള പിണറായി സർക്കാരിന്റെ ഉത്തരവ് ഒക്ടോബർ ഒന്നു മുതൽ പ്രാബല്ല്യത്തിൽ വരികയാണ്. ജനാധിപത്യ അവകാശങ്ങളുടെ കഴുത്ത് ഞെരിക്കുന്ന ഈ ഉത്തരവ് പിൻവലിക്കണമെന്ന പുരോഗമന പക്ഷത്തുനിന്നുള്ള എല്ലാ അഭ്യർത്ഥനകളെയും നിരാകരിച്ചു കൊണ്ടാണ് സർക്കാർ ഈ ഉത്തരവ് നടപ്പാക്കാൻ പോകുന്നത്

വലിബറൽ നയങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഇടത് – വലതു മുന്നണികൾ ഒരേ പോലെ നടപ്പാക്കാൻ ആരംഭിച്ചതു മുതൽ ജനങ്ങളുടെ മുതുകിലേക്ക് ഇത്തരം നിരവധി കാടൻ നിയമങ്ങൾ നിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടുണ്ട്. പ്രകടനത്തിന് 2,000 മുതൽ 10,000 രൂപ വരെ ചാർജ്ജ് ഈടാക്കാനാണ് തീരുമാനം
ഏതൊരു ചെറിയ പ്രതിഷേധ സമരത്തിനെതിരെ പോലും കേസ് ചാർജ്ജ് ചെയ്തു 2000 മുതൽ 10000 വരെ പിഴയടപ്പിക്കുന്നതിലൂടെ ഖജനാവിൽ വരുമാനം കൂട്ടൽ മാത്രമല്ല, ജനങ്ങളുടെ ഏതൊരുതരത്തിലുള്ള വിയോജിപ്പുകളെയും പ്രതിഷേധങ്ങളെയും ഇല്ലായ്മ ചെയ്യലും ലക്ഷ്യം വെക്കുന്നു.

FIR കോപ്പിക്ക് 50 രൂപ പ്രകടനങ്ങൾക്ക് പൊലീസ്‌സ്റ്റേഷൻ പരിധിയിൽ 2,000 രൂപ ജില്ലാ തലത്തിൽ 10,000 രൂപ നിരക്കിൽ രാഷ്ട്രീയ പാർട്ടികളും സംഘടനകളും അനുമതി ഫീസായി നൽകണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. പ്രാദേശിക തലത്തിലെ മൈക്ക് പ്രചാരണത്തിന് 5500 രൂപ ഫീസ് ഈടാക്കാനാണ് ഉത്തരവിൽ പറയുന്നത് ആക്സിഡൻ്റ് കേസുകൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ട്, വൂണ്ട് സർട്ടിഫിക്കറ്റ് തൊട്ട് പ്രതിഷേധിക്കാനുള്ള ജനാധിപത്യ അവകാശങ്ങൾക്ക് വരെ ഫീസ് ചുമത്തുകയാണ് ലജ്ജയില്ലാത്ത ഭരണാധികാരികൾ.

സർക്കാർ ജനങ്ങളുടെ മേൽ
നികുതി ഭാരങ്ങൾ അടിച്ചേൽപ്പിക്കുകയും സൗജന്യ സേവനങ്ങൾ എല്ലാം ഒന്നൊന്നായി കയ്യൊഴിയുകയും ചെയ്തു പൊതുവിതരണത്ത തകർത്തും, യാത്രാ സൗജന്യങ്ങൾ ഇല്ലാതാക്കിയും സർവ്വ മേഖലകളിലും ജനവിരുദ്ധ താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയും ചെയ്യുന്ന നടപടികളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇത്.

കുടിയൊഴിപ്പിക്കൽ നിരോധന നിയമം മുതൽ, വിദ്യാഭ്യാസ ബില്ല്, തൊഴിൽ തർക്കങ്ങളിൽ പൊലീസ് ഇടപെടേണ്ടതില്ല തുടങ്ങിയ മന്ത്രിസഭാ തീരുമാനം തുടങ്ങിയവ നടപ്പാക്കിയ ചരിത്രമുണ്ടായിരുന്ന ഒരു സർക്കാരിൽ നിന്നും നമ്മുടെ കേരളത്തെ ‘നവകേരള’മാക്കാൻ വേണ്ടി പൊലീസിന് മജിസ്റ്റീരിയൽ പവർ നൽകിക്കൊണ്ട് ബില്ല് ചമച്ച സർക്കാരിൽ വരെ എത്തി നിൽക്കുന്നു പിണറായി സർക്കാർ. സ്വകാര്യവൽക്കരണ ഉദാരവൽക്കരണ നയങ്ങളിലൂടെ കോർപ്പറേറ്റ് താത്പര്യങ്ങൾ മാത്രം ലക്ഷ്യം വെക്കുന്ന സർക്കാർ സാമ്പത്തിക പ്രതിസന്ധികളുടെ മുഴുവൻ ഭാരവും ജനങ്ങളുടെ തലയിൽ വെച്ചു കെട്ടുകയാണ്.

ർക്കാരിന്റെ ജനവിരുദ്ധമായ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തരവ് പ്രാബല്യത്തിൽ വരുന്ന ഒക്ടോബർ 1 ന് സി.പി .ഐ (എം എൽ ) റെഡ് സ്റ്റാർ പ്രതിഷേധ ദിനമായി ആചരിക്കുന്നു. ജനാധിപത്യ അവകാശങ്ങളെ ഇല്ലാതാക്കുന്ന, ജനങ്ങളുടെ ജീവിതഭാരം വർദ്ധിപ്പിക്കുന്ന കേരള സർക്കാറിന്റെ ഈ ഉത്തരവിൽ പ്രതിഷേധിക്കാൻ മുഴുവൻ ജനാധിപത്യ ശക്തികളോടും ഞങ്ങൾ ആവശ്യപ്പെടുന്നു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *