May 20, 2024

മാവോയിസ്റ്റ് മൊയ്തീനും സംഘവും വീണ്ടും കമ്പ മലയിൽ

0
20231004 201809.jpg
മാനന്തവാടി:തലപ്പുഴ കമ്പമലയില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി.കമ്പമല എസ്റ്റേറ്റ് തൊഴിലാളികള്‍ താമസിക്കുന്ന എസ്റ്റേറ്റ് പാടിക്ക് സമീപമാണ് അല്‍പം മുമ്പ് ഇവര്‍ വന്നത്. മുദ്രാവാക്യം വിളിച്ചും ,നോട്ടിസ് പതിച്ചും സംഘം മടങ്ങി .സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകള്‍ അടിച്ചു തകര്‍ത്തതായുമാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ കമ്പമല കെ എഫ്ഡിസി ഓഫീസ് തകര്‍ത്ത മാവോവാദി മൊയ്ദീനടക്കമുള്ള അഞ്ചംഗ സംഘമാണ് എത്തിയതെന്നാണ് സൂചന. തണ്ടര്‍ബോള്‍ട്ടടക്കമുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *