May 21, 2024

ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയം: കെപിസിടിഎ പ്രതിഷേധിച്ചു

0
Img 20231009 173554.jpg
കൽപ്പറ്റ : ഉത്തര കടലാസുകളുടെ പുനർ മൂല്യനിർണയുമായി ബന്ധപ്പെട്ട് കോഴിക്കോട് സർവ്വകലാശാല ഇറക്കിയ അധ്യാപക വിരുദ്ധ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോളെജ് അധ്യാപകർ പ്രതിഷേധിച്ചു.
പ്രതിഷേധ സമരം കെപിസിടിഎ ജില്ലാ പ്രസിഡൻറ് പി. കബീർ ഉദ്ഘാടനം ചെയ്തു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകളുടെ നേതൃത്വത്തിൽ വൈസ് ചാൻസലർ അടക്കമുള്ള യൂണിവേഴ്സിറ്റി അധികൃതർക്ക് നിവേദനം നൽകിയിരുന്നെങ്കിലും ഒന്നാം സെമസ്റ്റർ പരീക്ഷയുടെ മൂല്യനിർണയ ക്യാമ്പ് ആരംഭിച്ച ഇന്നുവരേക്കും ഉത്തരവ് പിൻവലിക്കുവാനോ മരവിപ്പിക്കുവാനോ സർവകലാശാല തയ്യാറാവാത്തതിനെ തുടർന്നാണ് യൂണിവേഴ്സിറ്റിയുടെ കീഴിൽ വിവിധ കോളേജുകളിലായി ഇന്ന് ആരംഭിച്ച മൂല്യ നിർണ്ണയ ക്യാമ്പസുകളിലെ അധ്യാപകർ പ്രതിഷേധിച്ചത്.
കൽപ്പറ്റ എൻ എം എസ് എം ഗവൺമെൻറ് കോളേജിൽ നടത്തിയ പ്രതിഷേധത്തിന് ഡോക്ടർ അരുൺകുമാർ ടി ടി, എൻ .മുഹമ്മദ് റാഫി സി എ, ഡോക്ടർ ആർ.ഗണേഷ് കുമാർ,ധന്യ അബ്രാഹം, ദിവ്യ വിപി, ജിഷ ടിപി, സബിൻ ബേബി, ഡോക്ടർ പി .ബാലകൃഷ്ണൻ വിൽസൺ എം എ തുടങ്ങിയവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *