May 21, 2024

എടപ്പെട്ടി സ്‌കൂളില്‍ ക്ഷീരകര്‍ഷക സംഗമം നടത്തി

0
20231013 192412.jpg
കല്‍പ്പറ്റ:- എടപ്പെട്ടി സ്‌കൂള്‍ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്കായി നടത്തിയ പരിശീലനം മുട്ടില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു മോഹനന്‍ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തില്‍ വിദ്യാലയത്തിന്റെ ഇടപെടല്‍ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്ഷീര കര്‍ഷക സംഗമം സംഘടിപ്പിച്ചത്.പശുക്കള്‍ക്കുണ്ടാകുന്ന രോഗങ്ങള്‍,രോഗനിവാരണമാര്‍ഗങ്ങള്‍,പശുവളര്‍ത്തല്‍ രീതികള്‍, പാലുല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ എന്നീ വിഷയങ്ങളില്‍ വെറ്റിനറി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സി ജി ഉമേഷ് ക്ലാസ്സെടുത്തു. പി ടി എ പ്രസിഡന്റ് എന്‍ പി ജിനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ പി എസ് ഗിരീഷ്‌കുമാര്‍ , വിജി ജിജിത്ത്, ജെയിന്‍ ആന്റണി, സുന്ദര്‍രാജ് എടപ്പെട്ടി, സി വി ശശികുമാര്‍ , മോഹന്‍ദാസ് കോട്ടക്കൊല്ലി, എം. എച്ച് ഹഫീസ് റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *