May 21, 2024

കെ.പി.സി.സി. പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും ഒക്ടോബർ 26 ന് വയനാട്ടിൽ

0
20231013 191422.jpg
കൽപ്പറ്റ : ജില്ലകൾതോറും നടത്തുന്ന പര്യടനത്തിന്‍റെ ഭാഗമായി കെ.പി.സി.സി. പ്രസിഡണ്ടും, പ്രതിപക്ഷ നേതാവും ഒക്ടോബർ 26 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന കൺവെൻഷനിൽ പങ്കെടുത്ത് ബൂത്ത്-മണ്ഡലം-ബ്ലോക്ക്-ജില്ലാ ഭാരവാഹികളോട് സംവദിക്കും.
വയനാട് ജില്ലയിൽ ബ്രഹ്മഗിരി സൊസൈറ്റിയിലും, മാർക്സിസ്റ്റ് പാർട്ടി ഭരണം കയ്യാളുന്ന സഹകരണ സ്ഥാപനങ്ങളിലും നടക്കുന്ന സഹകരണ കൊള്ളക്കെതിരെ ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്ത് നടത്തണമെന്നും ഡി.സി.സി. നേതൃയോഗം ഉദ്‌ഘാടനം ചെയ്ത് കൊണ്ട് വയനാട് ജില്ലയുടെ ചാർജ്ജ് വഹിക്കുന്ന കെ.പി.സി.സി. ജനറൽ സെക്രട്ടറി ജമീല ആലിപ്പറ്റ നിർദ്ദേശിച്ചു.
ജില്ലയിലെ പാർട്ടി ഭാരവാഹികളെ നിശ്ചയിച്ചതിൽ എ.ഐ.സി.സി. നിശ്ചയിച്ച, വനിതകൾക്കും, പിന്നോക്ക വിഭാഗങ്ങൾക്കും ഉള്ള സംവരണം രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലും ഉണ്ടാകണമെന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടു. ഒക്ടോബർ 18 ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന് ജില്ലയിൽ നിന്നും 250 പ്രവർത്തകരെ പങ്കെടുപ്പിക്കുവാനും എല്ലാ ഭാരവാഹികൾക്കും നിർദ്ദേശം നൽകി.
യോഗത്തിൽ സി.പി. വർഗ്ഗീസ്, പി.കെ. ജയലക്ഷ്മി, പി.പി. ആലി, കെ.കെ. വിശ്വനാഥൻ, കെ.വി. പോക്കർ ഹാജി, വി.എ. മജീദ്, അഡ്വ. എൻ.കെ. വർഗ്ഗീസ്, ഒ.വി. അപ്പച്ചൻ, മംഗലശ്ശേരി മാധവൻ, ടി.ജെ. ഐസക്ക്, പി. ചന്ദ്രൻ, എൻ.എം. വിജയൻ, എം.എ. ജോസഫ്, എൻ.സി. കൃഷ്ണകുമാർ, ഡി.പി. രാജശേഖരൻ, പി. ശോഭനകുമാരി, ജി. വിജയമ്മ, അഡ്വ. പി.ഡി. സജി, നജീബ് കരണി, നിസി അഹമ്മദ്, എൻ.യു. ഉലഹന്നാൻ, ബിനു തോമസ്, അഡ്വ. എം. വേണുഗോപാൽ, പി.എം. സുധാകരൻ, എക്കണ്ടി മൊയ്‌തൂട്ടി, എടക്കൽ മോഹനൻ, പി.വി. ജോർജ്ജ്, പി.കെ. അബ്ദുറഹിമാൻ, എച്ച്.ബി. പ്രദീപ്, ഒ.ആർ. രഘു, ബീന ജോസ്, പോൾസൺ കൂവക്കൽ, ഉമ്മർ കുണ്ടാട്ടിൽ, വർഗ്ഗീസ് മുരിയങ്കാവിൽ, ബി. സുരേഷ് ബാബു, ജിൽസൺ തൂപ്പുങ്കര തുടങ്ങിയവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *