“സഹസ്ര’23” വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂളിൽ ഔഷധത്തോട്ടം നിർമ്മിച്ചു
വെണ്ണിയോട്: ദേവഗിരി സെന്റ് ജോസഫ്സ് കോളജും (ഓട്ടോണോമസ് ) വെണ്ണിയോട് എസ്.എ.എൽ.പി. സ്കൂളും സംയുക്തമായി ചേർന്ന് വെണ്ണിയോട് എസ്.എ.എൽ.പി.സ്കൂളിൽ ഔഷധത്തോട്ടവും സ്കൂൾ സ്റ്റേജിൽ ചൈൽഡ് ഫ്രണ്ട്‌ലി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ ദേവഗിരി കോളേജ് എം.എസ്.ഡബ്ല്യു. വിദ്യാർഥികൾ കുറുമ്പലാക്കോട്ടയിൽ നടത്തുന്ന സപ്തദിന സഹവാസ ക്യാംപ് “സഹസ്ര’23” ന്റെ ഭാഗമായിട്ട് ആയിരുന്നു ചിത്രങ്ങളും ഔഷധത്തോട്ടവും നിർമിച്ചത്. പരിപാടികളിൽ പങ്കാളികളായ എല്ലാ കുട്ടികളെയും കോളജ് മാനേജ്മെന്റിനെയും സ്കൂൾ പി.ടി.എ കമ്മിറ്റി അഭിനന്ദിച്ചു.
Leave a Reply