ശ്രേയസ് ആശാകിരണം പദ്ധതി ബ്രസ്റ്റ് ക്യാൻസർ ബോധവൽക്കരണ ക്ലാസ് നടത്തി
പുൽപ്പള്ളി : ശ്രേയസ് പുൽപ്പള്ളി യൂണിറ്റിന്റെ നേതൃത്വത്തിൽ ആശാകിരണം പദ്ധതിയുടെ ഭാഗമായി ബ്രസ്റ്റ് ക്യാൻസർ അവയർനസ് പരിപാടിയും പാലിയേറ്റീവ് വോളണ്ടിയേഴ്സ് പരിശീലനവും നടത്തി. ശ്രേയസ് പുൽപ്പള്ളി യൂണിറ്റ് ഡയറക്ടർ ഫാ.വർഗീസ് കൊല്ലമാവുടിയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.പുൽപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം എം.എൽ. എസ് .പി ദിവ്യയും , കൗൺസിലറായ ശാരിയും ബ്രെസ്റ്റ് ക്യാൻസർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.പാലിയേറ്റീവ് വോളണ്ടിയർ പരിശീലനം പാലിയേറ്റീവ് സെക്കൻഡറി കോഡിനേറ്റർ പി. എ നാസർ നൽകി . പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ ജോഷി ചാരുവേലിൽ, മേഖലാ കോർഡിനേറ്റർ ബിനി തോമസ്, ശ്രേയസ് യൂണിറ്റ് പ്രവർത്തകരായ ജിനി ഷജിൽ,സിന്ധു ബേബി, ചെല്ലപ്പൻ,ഏലിക്കുട്ടി പരിപാടിക്ക് നേതൃത്വം നൽകി.
Leave a Reply