May 18, 2024

സൈക്കിൾ പോളോ മത്സരത്തിൽ മികച്ച നേട്ടവുമായി പനമരം ജി.എച്ച്.എസ്.എസ്

0
20231121 113221

 

പനമരം : ബത്തേരിയിൽ വെച്ച് നടന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്തപനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ മികച്ച നേട്ടം ഉണ്ടാക്കി. ചാമ്പ്യൻഷിപ്പിനു ശേഷം നടന്ന നാഷണൽ മത്സരങ്ങളിലേക്കുള്ള കേരള ടീമിലേക്ക് പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്ക് കേരള ടീമിലേക്ക് സെലക്ഷൻ ലഭിക്കുകയും ഒരു വിദ്യാർത്ഥി ഫസ്റ്റ് റിസർവിലായി ടീമിൽ ഉൾപ്പെടുകയും ചെയ്തു. പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിദ ഫാത്തിമ പി എൻ , ഹെന്നാ ഫാത്തിമ പി എൻ ,നെസ്‌ലാ ഫാത്തിമ കെ കെ , ഹിബാ തസ്നി, ആൽവിൻ ആർ (ഫസ്റ്റ് റിസർവ്) എന്നിവർക്കാണ് സെലക്ഷൻ ലഭിച്ചത്.

ജയ്പൂരിൽ വച്ച് നടക്കുന്ന നാഷണൽ മത്സരങ്ങളിലേക്കാണ് ഈ വിദ്യാർത്ഥികളെ സെലക്ട് ചെയ്തത്. കഴിഞ്ഞവർഷം നാഗ്പൂരിൽ വച്ച് നടന്ന നാഷണൽ സൈക്കിൾ പോളോ മത്സരത്തിലും പനമരത്തെ മൂന്നു കുട്ടികൾ പങ്കെടുത്തിരുന്നു. കൂടാതെ ഗവൺമെൻറ് സ്കൂളിൽ നിന്നും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ നാഷണൽ സൈക്കിൾ പോളോയിൽ പങ്കെടുക്കുന്നു എന്ന കാര്യത്തിലും ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മുമ്പിൽ എത്തി. സൈക്കിൾ പോളോ മത്സരങ്ങൾക്ക് പ്രത്യേകതരം സൈക്കിളുകൾ ആണ് ഉപയോഗിക്കുന്നത് .എന്നാൽ പനമരം സ്കൂളിലെ വിദ്യാർഥികൾ സാധാരണ സൈക്കിളിലാണ് പ്രാക്ടീസ് ചെയ്തിരുന്നത്. എന്നാൽ വയനാട് ജില്ലാ പഞ്ചായത്തിന്റെ ‘വൺ സ്കൂൾ വൺ ഗെയിം’ പദ്ധതിയിൽ ഉൾപ്പെടുത്തി പനമരം സ്കൂളിന് എട്ട് സൈക്കിളുകൾ ജില്ലാ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കേരള ടീമിലേക്ക് സെലക്ഷൻ ലഭിച്ച കുട്ടികളുടെ കൂട്ടത്തിൽ ഹന്ന ഫാത്തിമ എന്ന വിദ്യാർത്ഥിനിയും ഫിദ ഫാത്തിമ എന്ന വിദ്യാർത്ഥിനിയും സഹോദരിമാരാണ് എന്ന പ്രത്യേകത കൂടിയുണ്ട്. സ്കൂൾ കായികാധ്യാപകനായ നവാസ് മാസ്റ്റർ, നീതു കെ , ശംലിൻ കെ , ദിയൂഫ് കെ എന്നിവരുടെ നേതൃത്വത്തിലാണ് സ്കൂളിൽ സൈക്കിൾ പോളോ ക്യാമ്പ് നടത്തുന്നത്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *