May 20, 2024

പച്ച തേങ്ങാ സംഭരണം അനിശ്ചിതത്വം അവസാനിപ്പിക്കണം ബിജെപി

0
Img 20240117 191517

 

 

പുൽപ്പള്ളി : വയനാട്ജില്ലയിലെ കേര കർഷകർക്ക് ഏറെ ആശ്വാസമാകുമെന്ന് കരുതി പ്രഖ്യാപിച്ച പച്ചതേങ്ങാ സംഭരണം ഉത്ഘാടനം കഴിഞ്ഞു മാസങ്ങളായിട്ടും സംഭരിക്കാൻ തുടങ്ങിയില്ലെന്നുമാത്രമല്ല സംഭരണക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ജനസദസ്സ് ജില്ലയിൽ നടക്കുന്നതിനോടനുബന്ധിച്ചു ധൃതി പിടിച്ച് യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് സംഭരണം ആരംഭിച്ചത്. സംസ്ഥാന കർഷക അവാർഡ് ജേതാക്കളിൽ നിന്നും നാളികേരം സ്വീകരിച്ചാണ് എം എൽ എ പദ്ധതി ഉദ്ഘാടനം ചെയ്തത്. അവാർഡ് ജേതാക്കൾക്ക്‌ അപമാനം ഉണ്ടാക്കുന്ന തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

പൊതുവിപണിയിൽ പച്ച തേങ്ങയ്ക്ക് വൻ വിലയിടിവാണുള്ളത്. സർക്കാർ മുപ്പത്തിനാല് രൂപയ്ക്കു സംഭരിക്കുമെന്ന പ്രഗ്യാപനം ഏറെ പ്രതീക്ഷകളോടെയാണ് കേരകർഷകർ കണ്ടത്. കേന്ദ്രസർക്കാർ കൊപ്രയ്ക്ക് മുന്നൂറ്റിയമ്പത് രൂപ താങ്ങുവില വർദ്ധിപ്പിക്കുകയും ചെയ്തിട്ട്പോലും കർഷകർക്ക് അതിന്റെ ഗുണം ലഭിക്കുന്നില്ല. വന്യ മൃഗ ശല്യവും വരൾച്ചയുമടക്കമുള്ള വെല്ലുവിളികളെ അതിജീവിച്ച് കൃഷിനടത്തുന്ന കർഷകരോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണം. പ്രഖ്യാപിച്ച പച്ചതേങ്ങാ സംഭരണം എത്രയും വേഗം ആരംഭിക്കാൻ നടപടിയെടുക്കണം.

രാജൻ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ബിനു പാറക്കടവ്, ആശ ഷാജി, സദാശിവൻ കളത്തിൽ, രഞ്ജിത് ഇടമല, അനീഷ് പള്ളത്തു, സ്റ്റൈജൻ കെ ഡി, സന്തോഷ് പി പ്രസംഗിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *