May 17, 2024

ലോക്സഭാ തെരഞ്ഞെടുപ്പ്: തെരഞ്ഞെടുപ്പ് നിരീക്ഷകർ ഒരുക്കങ്ങൾ വിലയിരുത്തി

0
Img 20240404 200808

കൽപ്പറ്റ: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വയനാട് ലോക്സഭാ മണ്ഡലത്തിലെ ഒരുക്കങ്ങൾ തെരഞ്ഞെടുപ്പ് നിരീക്ഷകർ വിലയിരുത്തി. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ നോഡൽ ഓഫീസർമാരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.

തിരഞ്ഞെടുപ്പിനായി വയനാട് മണ്ഡലത്തിൽ ഒരുക്കിയ ക്രമീകരണങ്ങൾ കളക്ടർ വിശദീകരിച്ചു.

തെരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ സജീകരണങ്ങളും ഒരുക്കണമെന്ന് നിരീക്ഷകർ നിർദേശം നൽകി. മാതൃകാ പെരുമാറ്റചട്ടവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും നിരീക്ഷകർ നിർദേശിച്ചു.

കലക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ തെരഞ്ഞെടുപ്പ് ജനറൽ ഒബ്സർവർ നികുഞ്ച് കുമാർ ശ്രീവാസ്തവ, പോലീസ് ഒബ്‌സര്‍വര്‍ അശോക് കുമാര്‍ സിംഗ്, എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ കൈലാസ് പി ഗെയ്ക് വാദ്, എഡിഎം കെ. ദേവകി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ജില്ലാ പോലിസ് മേധാവി ടി നാരായണൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എൻ.എം മെഹ്റലി, നിയോജക മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ, നോഡൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *