May 16, 2024

വന്യമൃഗ ശല്യം; ജനങ്ങളോട് സംവദിച്ച് ആനി രാജ

0
Img 20240404 201819

പുല്‍പ്പളളി: വയനാട് പാര്‍ലമെന്റ് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ആനി രാജ അനശ്വര രക്ത സാക്ഷി ശശിയുടെ അമ്മയുടെ അനുഗ്രഹം വാങ്ങി സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ പര്യടനത്തിന് പാടിച്ചിറയിൽ തുടക്കം കുറിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. പി എൻ ശിവാനന്ദൻ അധ്യക്ഷനായി. വന്യ മൃഗ ശല്യം രൂക്ഷമായ എല്ലാ പ്രദേശങ്ങളിലൂടെയും ആനി രാജ പര്യടനം നടത്തി.

അതിനാൽ തന്നെ വന്യമൃഗ ശല്യത്തെ കുറിച്ച് വിവിധ ഇടങ്ങളിൽ ചർച്ചയായി. വന്യമൃഗ ശല്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലും നാട്ടുകാരെ ബോധ്യപ്പെടുത്തി. വന്യമൃഗ ശല്യത്തിൽ ഇനിയെന്ത് എന്ന ചോദ്യം ഉയർത്തിയ നാട്ടുകാരോട് പ്രശ്നത്തില്‍ സ്വീകരിക്കാന്‍ കഴിയുന്ന നടപടിക്രമങ്ങളും, വന്യമൃഗ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നാൽ വരുന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിച്ചു. മാസങ്ങൾക്ക് മുമ്പ് യുവാവിനെ കടുവ അക്രമിച്ചു കൊന്ന വാകേരിയിലും പര്യടനം നടത്തി.

മുള്ളൻകൊല്ലി, വീട്ടിമൂല, പുൽപള്ളി, കാപ്പിസെറ്റ്, ഇരുളം, വാകേരി, സി സി, കേണിച്ചിറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ചൂതുപാറയിലെത്തിയ സ്ഥാനാർഥിയെ നൃത്തം ചെയ്താണ് കുട്ടികൾ സ്വീകരിച്ചത്. ചെണ്ടമേളവും, നാസിക് ഡോളും, മുത്തുക്കുടകളും, പ്ലക്കാടുകളും ഏന്തിയാണ് ജനങ്ങൾ വരവേറ്റത്.

വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സിപിഐഎം, സിപിഐ, എസ്എഫ്ഐ, ഡിവൈഎഫ്ഐ, മഹിളാ, കർഷകർ, വിവിധ ബൂത്തുകൾ, എന്നിവരുടെ പ്രതിനിധികൾ സ്ഥാനാർത്ഥിക്ക് ഹരാർപ്പണം ചെയ്തു. മീനങ്ങാടി, അമ്പലവയൽ, തോമാട്ടുച്ചാൽ, ചുള്ളിയോട്, കോളിയാടി, ചീരാൽ, നായികട്ടി, മൂലങ്കാവ്, ചെതലയം, കോട്ടകുന്ന്, ബീനാച്ചി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ബത്തേരിയിൽ പര്യടനം അവസാനിച്ചു.

റോസ കുട്ടി ടീച്ചർ, കെ വി ജോബി, പി എ മുഹമ്മദ്‌, യു എൻ ബിജു, സുരേഷ് താളൂർ, വീരേന്ദ്രകുമാർ, ബെന്നി കുറുമ്പാലകാട്ട്, ബീന വിജയൻ, സജി മാത്യു, ശിവദാസൻ, ജയപ്രകാശ്, സജി വർഗീസ്, കെ കെ രാമചന്ദ്രൻ, എസ് ജി സുകുമാരൻ, ഗി വർഗീസ്, അനീഷ്‌, ഷാജി, ജയപ്രകാശ്, റെജി, ജോസഫ്, മോഹൻ, വി വി ജോസ്, രതീഷ്, പി കെ സജീവൻ, മറ്റ് ഘടക കക്ഷി നേതാക്കൾ തുടങ്ങിയവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *