May 16, 2024

വേനലിൽ വറ്റിവരളുന്ന കബനി നദി ജനങ്ങളെ ആശങ്കയിലാക്കുന്നു

0
Img 20240404 204445

പുൽപ്പള്ളി: വേനൽ ശക്തമായതോടെ കുടിയേറ്റ മേഖലയിലെ പ്രധാന ജലസ്രോതസായ കബനി നദിയിൽ ജലനിരപ്പ് അതിവേഗം താഴുന്നത് ആശങ്കക്കിടയാക്കുന്നു. ഒരാഴ്ചക്കുള്ളിലാണ് ജലനിരപ്പ് വൻതോതിൽ കുറഞ്ഞത്.

കർണ്ണാടകയിൽ കൃഷിക്കും കുടിവെള്ളത്തിനുമായി ബീച്ചനഹള്ളി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം എടുത്ത് തുടങ്ങിയതാണ് ഇതിന് കാരണം. ജില്ലയിൽ പല ഭാഗങ്ങളിലും വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ഒഴുകിയെത്തുന്ന വെള്ളം ബീച്ചനഹള്ളി ഡാമിൽ നിന്നും വെള്ളം കുടുതൽ തുറന്ന് കൊടുത്തതോടെ പുഴയുടെ പല ഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയാണ്. വേനൽമഴ ലഭിച്ചില്ലെങ്കിൽ കബനി നദിയിൽ നീരൊഴുക്ക് കുറയുന്നത് ജലക്ഷാമത്തിനിടയാക്കും.

ഈ അവസ്ഥ തുടർന്നാൽ താമസിയാതെ കബനി കുടിവെള്ള പദ്ധതി ദോഷകരമാകുമെന്ന ആശങ്കയിലാണ് കബനി നദിയിൽ ജലനിലവാരം കുത്തനെ താഴ്ന്നതോടെ പുഴ പാറക്കെട്ടുകൾ മാത്രമായ അവസ്ഥയാണ് മുൻകാലങ്ങളിൽ പുഴയിൽ ജലനിരപ്പ് താഴ്ന്നപ്പോൾ ത്രിതല പഞ്ചായത്തിൻ്റെ സഹായത്തോടെ കബനി നദിക്ക് കുറുകെ തടയണ നിർമ്മിച്ചിരുന്നു എന്നാൽ ഇത്തവണ തടയണ നിർമ്മിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടില്ല. കബനേ തീരങ്ങളിൽ കനത്ത ചൂടിൽ കാർഷിക വിളകൾ വ്യാപകമായി കരിഞ്ഞുണങ്ങുന്ന അവസ്ഥയാണിന്ന് സംജാതമായിരിക്കുന്നത് .

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *