May 18, 2024

നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജനാവലിയുടെ ലോംഗ് മാര്‍ച്ചില്‍ അയ്യായിരത്തിലധികം പേര്‍ അണിനിരക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി

0
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ പ്രവര്‍ത്തനങ്ങള്‍ കേരള സര്‍ക്കാര്‍ തടസ്സപ്പെടുത്തരുതെന്നും, വിശദമായ പദ്ധതിയുടെ സ്ഥലനിര്‍ണ്ണയ സര്‍വ്വേയും പൂര്‍ത്തിയാക്കാന്‍ ഡോ.ഇ ശ്രീധരന് പൂര്‍ണ്ണ  സഹകരണം നല്‍കണമെന്നും ആവശ്യപ്പെട്ട് നീലഗിരി-വയനാട് എന്‍.എച്ച് ആന്റ് ആക്ഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന വയനാട് ജനാവലിയുടെ ലോംഗ് മാര്‍ച്ചില്‍ അയ്യായിരത്തിലധികം പേര്‍ അണിനിരക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും, മത-സാംസ്‌കാരിക സംഘടനകളും ലോംഗ് മാര്‍ച്ചിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 17ന് രാവിലെ എട്ടു മണിക്ക് സുല്‍ത്താന്‍ ബത്തേരി പുതിയ ബസ്സ്റ്റാന്റ് പരിസരത്തു നിന്നാണ് ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നത്. രണ്ട് മണിയോടെ കല്‍പ്പറ്റ സില്‍ സ്റ്റേഷനില്‍ സമാപിക്കും. സമാപനത്തില്‍ എം.പി.എമാരായ പി.വി അബ്ദുല്‍വഹാബ്, വി മുരളീധരന്‍, എം.ഐ ഷാനവാസ്, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, എം ഉമ്മര്‍ പങ്കെടുക്കും. ലോംഗ് മാര്‍ച്ചിന് നിരവധി സംഘടനകളും, മതമേലധ്യക്ഷരും പിന്തുണ പ്രഖ്യാപിക്കുകയും മാര്‍ച്ചില്‍ അണിനിരക്കുമെന്ന് പ്രഖ്യാപിക്കുയും ചെയ്തിട്ടുണ്ട്. സീറോ മലബാര്‍സഭ രൂപതാധ്യക്ഷന്‍ ഡോ.ജോസ് പൊരുന്നേടം, മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാ അധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, യാക്കോബായസഭ മീനങ്ങാടി രൂപതാ അധ്യക്ഷന്‍ സഖറിയാസ് മാര്‍ പോളി കോര്‍പ്പോസ് എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും. 
 കൊച്ചി-ബംഗലൂരു-നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ ലിങ്ക് റെയില്‍പാത വയനാടിന്റയും, കേരളത്തിന്റെയും അവകാശമാണെന്നും, ഇത് കേരള സര്‍ക്കാര്‍ അട്ടിമറിക്കുരതെന്നുമുള്ള മുദ്രാവാക്യമാണ് ലോംഗ് മാര്‍ച്ചില്‍ ഉയരുത്തുക. കേന്ദ്ര അനുമതി നല്‍കുകയും പിങ്ക് ബുക്കില്‍ ഉള്‍പ്പെടുത്തുകയും കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി ല്‍കുകയും ചെയ്ത റെയില്‍പാതയുടെ തുടര്‍ നടപടികള്‍ ഏകോപിപ്പിക്കേണ്ട ചുമതല കേരള സര്‍ക്കാറിനാണ്. എന്നാല്‍ പാത അട്ടിമറിക്കാനുള്ള ഗൂഡനീക്കങ്ങളാണ് നടക്കുന്നത്. പാതക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ അനുമതി നിഷേധിച്ചുവെന്നും കര്‍ണ്ണാടകയാണ് കേരളത്തിന്റെ ശത്രുവെന്നും ബന്ധപ്പെട്ട മന്ത്രി തന്നെ കേരള നിയമസഭയെ തെറ്റിദ്ധരിപ്പിക്കയാണ്.
 സര്‍ക്കാര്‍ സംവിധാനങ്ങളെ കാര്യക്ഷമമായി ഉപയോഗിച്ച് എത്രയുംപ്പെട്ടെന്ന് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത സാക്ഷാല്‍കരിക്കാനുള്ള ബാധ്യത കേരള സര്‍ക്കാറിനുണ്ട്. അഞ്ച് വര്‍ഷം കൊണ്ട് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത പൂര്‍ത്തിയാക്കെന്നും പാത കേരളത്തിന് വന്‍ വികസന കുതിപ്പാകുമെന്നും ഡോ.ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.  നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയും, റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി സുധാകരനും ഉറപ്പ് നല്‍കിയതാണ്. എന്നാല്‍ ഡി.പി.ആര്‍ തയ്യാറാക്കാനുള്ള തുകയുടെ ആദ്യഗഡു രണ്ട് കോടി ഡി.എം.ആര്‍.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചതായി സര്‍ക്കാര്‍ ഉത്തരവ് പുറവിടുവിച്ച ശേഷം തുക നല്‍കാതെ കബളിപ്പിക്കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവുകളെയും, നടപടി ക്രമങ്ങളെയും പോലും പരിഹാസ്യമാക്കുന്ന വിധത്തിലുള്ള ബാഹ്യ ഇടപെടലുകളാണ് നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ പേരില്‍ നടക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച റെയില്‍പാതക്ക് വേണ്ട് വയനാട്ടുകാര്‍ ചാടിയിട്ട് കാര്യമില്ലെന്ന് മന്ത്രി സുധാകരന്‍ നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു. പാതയുടെ അലൈമാന്റ് മാറ്റാനുള്ള ശ്രമങ്ങളും പിന്‍വാതിലിലൂടെ നടക്കുന്നുണ്ട്.
 ജനാധിപത്യ വിരുദ്ധമായ പിന്‍വാതില്‍ നീക്കങ്ങളാണ് ഒരു വര്‍ഷത്തിലധികമായി നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതയുടെ കാര്യത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. സംസ്ഥാന സര്‍ക്കാറിന് യാതൊരു സാമ്പത്തിക ബാധ്യതയുമില്ലാതെ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കാന്‍ സാധിക്കുമെന്ന് ഇ ശ്രീധരന്‍ അഭിപ്രായപ്പെട്ടു. 
വല്ലാര്‍പാടം, കൊച്ചി തുറുമുഖങ്ങളിലേക്ക് ചരക്കുനീക്കം സുഗമമാക്കുകയും വന്‍ സാമ്പത്തിക ലാഭമുണ്ടാക്കുകയും ചെയ്യുന്ന നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍പാതയുടെ നിര്‍മ്മാണ ചെലവിന്റെ 85 ശതമാനം വരെ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പ ലഭിക്കുമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 
 കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, ബി.ജെ.പി, കേരളാ കോണ്‍ഗ്രസ് (ജേക്കബ്), കേരളാ കോണ്‍ഗ്രസ് (പി.സി തോമസ്) തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും യത്ത്‌കോണ്‍ഗ്രസ്, യൂത്ത്‌ലീഗ്, യുവമോര്‍ച്ച, യൂത്ത്ഫ്രണ്ട് തുടങ്ങിയ യുവജന സംഘടനകളും പിന്തുണ അറിയിച്ചിട്ടുണ്ട്. 
വ്യാപാരി വ്യവസായി ഏകോപന സമിതി, എക്‌സ് സര്‍വ്വീസ്‌മെന്‍ ലീഗ്, വയനാട് ചേബംര്‍ ഓഫീസ് കൊമേഴ്‌സ്, മൈസൂര്‍ മലയാളി സമാജം, സുവര്‍ണ്ണ കന്നട കേരള സമാജം, ജിഞ്ചര്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍, റിയല്‍ എസ്റ്റേറ്റ് അസോസിയേഷന്‍, സൈക്കിള്‍ ക്ലബ്ബ് തുടങ്ങിയ സംഘടനകളും, അയല്‍ക്കൂട്ടങ്ങളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഡ്വ.ടി.എം റഷീദ്, പി.വൈ മത്തായി, അഡ്വ.പി വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *