May 8, 2024

എസ്.കെ.എസ്.എസ്.എഫ് മനുഷ്യജാലിക റിപ്പപ്ലിക് ദിനത്തില്‍ അമ്പലവയലില്‍

0
Img 20180123 132208
കല്‍പ്പറ്റ: രാഷ്ട്ര രക്ഷക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റിപ്പപ്ലിക് ദിനത്തില്‍ നടത്താറുള്ള മനുഷ്യജാലിക ഇത്തവണ അമ്പലവയലില്‍ നടക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് നടക്കുന്ന ജാലികയില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നുള്ള ആയിരങ്ങള്‍ കണ്ണികളാവും. സമസ്ത മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സാഹിത്യകാരന്‍ കെ.പി രാമനുണ്ണിയാണ് മുഖ്യാഥിതിയായി പങ്കെടുക്കുന്നത്. ജാലികയുടെ പ്രചാരണാര്‍ഥം മേഖലാതലങ്ങളില്‍ സന്ദേശജാഥകള്‍ സംഘടിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ മതേതര ജനാധിപത്യ രാജ്യമായ ഇന്ത്യ ഇന്ന് അസ്ഥിത്വ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ബഹുസ്വരതയെ മാനിക്കാതെ രാജ്യത്തെ ജനങ്ങളെ മതത്തിന്റെയും ജാതിയുടെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഭജിച്ച് കൊണ്ടിരിക്കുകയാണ് ഇന്നത്തെ ഭരണാധികാരികള്‍. ഫാഷിസ്റ്റ് സംഘപരിവാര ശക്തികളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ അന്ത്യന്തം ആപല്‍ക്കരവും അപലപനീയവുമാണ്. ദളിതരും ന്യൂനപക്ഷങ്ങളും അകാരണമായി ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളെ തടയാനോ, നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ മോദി സര്‍ക്കാരിന് കഴിയുന്നുമില്ല. ഒരു സാധാരണ പൗരന്റെ അവസാന അഭയകേന്ദ്രമായ ജുഡീഷ്യറി പോലും ഫാസിസ്റ്റ് വല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയുകയും അധികാരമോഹങ്ങള്‍ വെടിഞ്ഞ് മുഴുവന്‍ മതേതര ജനാധിപത്യ കക്ഷികളും രാജ്യത്തിന്റെ നന്മക്ക് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. ഇന്ത്യയുടെ സുരക്ഷിത ഭാവി സര്‍വമനുഷ്യരുടെയും ഇടയില്‍ സൗഹൃദമുണ്ടാകുന്നതിലൂടെ മാത്രമെ സാധ്യമാവുകയുള്ളൂ. ഈ സന്ദേശമാണ് കഴിഞ്ഞ 11 വര്‍ഷമായി മനുഷ്യജാലികയിലൂടെ എസ്.കെ.എസ്.എസ്.എഫ് പൊതുസമൂഹത്തിന് പകര്‍ന്ന് നല്‍കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ പ്രസിഡന്റ് ശൗക്കത്തലി വെള്ളമുണ്ട, വൈസ് പ്രസിഡന്റുമാരായ നൗഫല്‍ വാകേരി, അലി യമാനി പന്തിപ്പൊയില്‍, വര്‍ക്കിംഗ് സെക്രട്ടറി അബ്ദുല്‍ ലത്തീഫ് വാഫി, സെക്രട്ടറി മുഹിയുദ്ധീന്‍കുട്ടി യമാനി എന്നിവര്‍ പറഞ്ഞു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *