May 18, 2024

വയനാടിന്റെ കാർഷിക വികസനത്തിന് വിവിധ പദ്ധതികളിൽ സിക്കിം സർക്കാർ സഹകരിക്കും: പഞ്ചദിന സന്ദർശനം കഴിഞ് സിക്കിം സംഘം നാളെ മടങ്ങും.

0
Img 20180319 123239
  കൽപ്പറ്റ:: വയനാടിന്റെ  കാർഷിക വികസനത്തിന്  വിവിധ പദ്ധതികളിൽ സിക്കിം സർക്കാർ സഹകരിക്കും. ഇരു സംസ്ഥാനങ്ങളുമായി ജൈവ കൃഷി, പുഷ്പകൃഷി, ഓർക്കിഡ് കൃഷി, വിപണന മേഖല തുടങ്ങിയ കാര്യങ്ങളിലായിരിക്കും സഹകരണം. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ജൈവ സംസ്ഥാനമായ    സിക്കിം സർക്കാരിന്റെ ജൈവ കാർഷിക സംഗമത്തിൽ കേരളത്തിൽ നിന്ന് പ്രതിനിധികൾ പങ്കെടുത്തിരുന്നു. തുടർന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രിയും സിക്കിം സർക്കാരുമായി കത്തിടപാടുകൾ നടത്തുകയും സർക്കാർ പ്രതിനിധികളെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതിന്റെയടിസ്ഥാനത്തിൽ ബി.ബി.ഗുരുംഗ്, എസ്.ടി. ബൂട്ടിയ എന്നീ രണ്ട് പ്രതിനിധികളെ  സിക്കിം സർക്കാർ അമ്പലവയലിൽ നടന്ന  അന്താരാഷ്ട്ര ഓർക്കിഡ് ഫെസ്റ്റിൽ പ്രതിനിധികളായി അയച്ചു. വയനാട്ടിലെ കർഷകരും കാർഷിക വിദഗ്ധരും ഉദ്യോഗസ്ഥരുമായി ഇവർ ചർച്ച നടത്തുകയും കൃഷിമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കാർഷിക മേഖലയിൽ പല കാര്യങ്ങളിലും സിക്കിമും കേരളവും സഹകരിക്കുന്നതിന്റെ തുടക്കമാണിതെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. മൂല്യവർദ്ധിത ഉല്പന്ന നിർമ്മാണത്തിലും  വിപണനത്തിലും പരസ്പര സഹകരണത്തിൽ പ്രാധാന്യമുണ്ടന്നും മന്ത്രി പറഞ്ഞു. 
സിക്കിമിനും കേരളത്തിനും ഒന്നിച്ച് ന്നേറാൻ പല വഴികൾ ഉണ്ടന്നും 2019-ലെ പൂപ്പൊലിയിലും മറ്റ് പരിപാടികളിലും യോജിച്ച് പ്രവർത്തിക്കുമെന്നും കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ മേഖല കാർഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി.രാജേന്ദ്രൻ പറഞ്ഞു.  
കാർഷിക മേഖലയിലെ ചില ഇടപെടലുകളിൽ സിക്കിം കേരളത്തെ മാതൃകയാക്കുന്നുണ്ടന്നും ഇതിന്റെ ഭാഗമായി സിക്കിം മുഖ്യ മന്ത്രി പവൻ ചാംമ് ലിംഗ് കേരളത്തിലെ കാർഷിക മേഖല സന്ദർശിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടന്നും ഇരു സംസ്ഥാനങ്ങളുടെയും ബന്ധത്തിന് വേണ്ടി പ്രവർത്തിക്കുന്ന ബാംഗളൂരിലെ  മലയാളിയായ ദേവദാസ് പറഞ്ഞു. ചില കാര്യങ്ങളിൽ കേരളത്തിലെ കർഷകർ സിക്കിമിലെ കർഷകരെ  മാതൃകയാക്കേണ്ടതുണ്ടന്നും അദ്ദേഹം പറഞ്ഞു.
ബി .ബി.ഗൂരുംഗ്, എസ്.ടി.ബൂട്ടിയ  എന്നിവർ  കൃഷിയിടങ്ങളും മാനന്തവാടി ഒണ്ടയങ്ങാടിയിലെ ബയോവിൻ കാർഷിക ഗവേഷണ-  സംസ്കരണ കേന്ദ്രവും സന്ദർശിച്ചു. നബാർഡിന് കീഴിൽ പ്രവർത്തിക്കുന്ന ആദിമ എന്ന ആദിവാസി കർഷകരുടെ കാർഷികോൽപ്പാദന കമ്പനി പ്രതിനിധികളുമായും വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിക്ക് കീഴിലെ ജൈവകർഷകരുമായും സംവദിച്ചു. 
    ഒരു സന്നദ്ധ സംഘടനക്ക് കീഴിൽ ഏറ്റവും കൂടുതൽ ജൈവകർഷകരുടെ ശൃംഖലയുള്ള രാജ്യത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണ് ഡബ്ല്യു.എസ്.എസ്.എസ്. പുഷ്പകൃഷിയിലും ഓർക്കിഡ് കൃഷിയിലും ജൈവ രീതിയും പാക്കിംഗ് സാങ്കേതികവിദ്യയും ഇവിടുത്തെ കർഷകരെ പരിശീലിപ്പിക്കാൻ തയ്യാറാണന്ന്  ബി.ബി. ഗൂരുംഗ്  പറഞ്ഞു. കേന്ദ്ര ഇലക്ട്രോണിക്സ് ആന്റ് ഐ.ടി. മന്ത്രാലായത്തിന് കീഴിലെ  വികാസ് പീഡിയ പോർട്ടലിന്റെ വ്യാപനത്തിന് സിക്കിം സർക്കാരും കേന്ദ്ര സർക്കരിന്റെ കമ്പ്യൂട്ടിംഗ് സ്ഥാപനമായ സി.-ഡാകും നോഡൽ ഏജൻസിയായ വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയും സംയുക്തമായി അടുത്ത മാസങ്ങളിൽ സെമിനാറുകൾ, ശില്പശാലകൾ, മറ്റ് ബോധവൽക്കരണ പരിപാടികൾ എന്നിവക്കായി ഔട്ട് റീച്ച് പരിപാടികൾ നടത്തും.ഇതിന് മുന്നോടിയായി വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റിയിൽ സംഘടിപ്പിച്ച ശില്പശാലയും ബൂട്ടിയയും ഗുരുംഗും പങ്കെടുത്തു. സിക്കിമിലെ കർഷകർക്ക്  ഓൺലൈൻ സംവിധാനങ്ങൾ പരിശീലിപ്പിക്കുന്നതിനും വികാസ് പീഡിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. പരിപാടിയിൽ ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളിൽ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടർ ഫാ: ജിനോജ്,  വികാസ് സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബു, ബാംഗ്ളൂരിൽ നിന്നുള്ള ടെക്നോളജി കൺസൾട്ടന്റ്  ദേവദാസ് , ഫാം ഇൻഫർമേഷൻ ബ്യൂറോ ഉപദേശക സമിതി അംഗം സി.ഡി.സുനീഷ്, പ്രോ ഗ്രാം ഓഫീസർ പി.എ.ജോസ് തുടങ്ങിയവർ സംസാരിച്ചു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *