May 14, 2024

വയനാടിന്റെ വികസനം സങ്കുചിത കാഴ്ചപ്പാട് വെടിയണം; മാനന്തവാാടി വികസന സമിതി മാനന്തവാടി–ബാവലി–മൈസൂർ റോഡിലെ രാത്രിയാത്രാ നിരോധന സമയം രാത്രി 9 ആക്കി കുറക്കണം

0
Img 20180321 Wa0032

മാനന്തവാടി ∙ കൊച്ചു ജില്ലയായ വയനാടിനെ  ഒന്നായി കാണുവാനും
വികസനകാര്യങ്ങളിൽ  ഒരുമിച്ച് നിന്ന് പ്രവർത്തിക്കുവാനും എല്ലാവരും
തയ്യാറാകണമെന്ന് മാനന്തവാടി വികസന സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ
ആവശ്യപ്പെട്ടു. രാത്രിയാത്രാ ഗതാഗത നിരോധനം, അന്തർസംസ്ഥാന റോഡ് വികസനം,
ജില്ലയിലൂടെയുളള റെയിൽവേ തുടങ്ങിയ വിഷയങ്ങളിൽ സങ്കുചിത കാഴ്ചപ്പാട്
വെടിയണം. ജില്ലയുടെ പൊതുവായ വികസനത്തിന് പ്രായോഗിക നിർദേശങ്ങൾ മുന്നോട്ട്
വെക്കുന്നവർക്ക് മാനന്തവാാടി വികസന സമിതി  പിൻതുണ നൽകും.
   നൂറ്റാണ്ടുകളുടെ പഴക്കമുളള മാനന്തവാടി–മൈസൂർ റോഡിലാണ് രാത്രിയാത്രാ
നിരോധനം ആദ്യം ഏർപ്പെടുത്തിയത്. അന്ന് ജില്ല ഒരു മനസോടെ പ്രതിഷേധം
ഉയർത്താതിരുന്നതാണ് പിന്നീട് ദേശീയ പാതയിലടക്കം രാത്രിയാത്രാ
നിരോധനത്തിന് അധികൃതർക്ക് ധൈര്യം നൽകിയത്. 


മാനന്തവാടി–ബാവലി–മൈസൂർ റോഡിലെ
 രാത്രിയാത്രാ നിരോധന സമയം വൈകിട്ട് ആരിൽ നിന്ന് രാത്രി 9ആക്കി
മാറ്റാനുളള നിർദേശത്തിന് പോലും ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ തുറന്ന
പിൻതുണ നൽകുന്നില്ല. ഇൗ ആവശ്യം ഉന്നയിച്ച് കേരള, കർണാടക
മുഖ്യമന്ത്രിമാർക്ക് മാനന്തവാടി വികസന സമിതി നിവേദനം നൽകും.
  പക്രംതളം ചുരം വഴി മാനന്തവാടി–ഗോണിക്കുപ്പ റോഡ് ദേശീയ പാതയായി
വികസിപ്പിക്കുക എന്ന ആവശ്യം ന്യായമായ ഒന്നാണ്. ഇൗ റോഡിനെതിരെ ചിലർ
രംഗത്ത് വന്നത് വസ്തുതകൾ മനസിലാക്കാതെയാണ്. 



ഗതാഗതം, ആരോഗ്യം,
വിദ്യാഭ്യാസം തുടങ്ങി സമസ്ത രംഗങ്ങളിലും പിന്നോക്കം നിൽക്കുന്ന ജില്ലയുടെ
പൊതുവായ വികസനത്തിന് സങ്കുചിത പ്രാദേശിക വാദങ്ങൾ മറന്ന്
പ്രവർത്തിക്കണമെന്നും ഇതിന് ജില്ലയിൽ നിന്നുളള ജനപ്രതിനിധികൾ
ഒറ്റക്കെട്ടായി നേതൃത്വം നൽകണമെന്നും മാനന്തവാാടി വികസന സമിതി പ്രസിഡന്റ്
ഇ.എം. ശ്രീധരൻ, ജോ. സെക്രട്ടറിമാരായ ജസ്റ്റിൻ ചെഞ്ചട്ടയിൽ, കെ.എം.
ഷിനോജ്, അംഗങ്ങളായ എൻ.എ. ഫൗലാദ്, സൂപ്പി പളളിയാൽ എന്നിവർ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *