May 16, 2024

നിര്‍ദ്ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ സഹായവും ആദിവാസികോളനിയിലേക്ക് റോഡിനുളള സ്ഥലവും നൽകി കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം മാതൃകയാവുന്നു.

0
Photo 1
ജൂബിലിയുടെ നിറവില്‍ കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദേവാലയം
നിര്‍ദ്ധനരായ മൂന്ന് കുടുംബങ്ങള്‍ക്ക് ഭവനനിര്‍മ്മാണ സഹായവും, അടുമാറി ആദിവാസികോളനിയിലേക്ക് സൗജന്യമായി റോഡിനുളള സ്ഥലവും വിട്ട്‌കൊടുത്ത് ഇടവക മാതൃകയാവുന്നു.
 മാനന്തവാടി: മലങ്കര കത്തോലിക്ക സഭ ബത്തേരി രൂപതയുടെ കീഴില്‍ കാലം ചെയ്ത സിറില്‍ ബസേലിയോസ് ബാവയുടെ അനുഗ്രഹത്തോടെ സ്ഥാപിതമായ  കൊയിലേരി സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദേവാലയത്തിന്റെ 1 വര്‍ഷം നീണ്ടുനിന്ന രജത ജൂബിലി ആഘോഷ സമാപനം ഏപ്രില്‍ 5 വ്യാഴാഴ്ച നടത്തപ്പെടുകയാണ്. പി.വി.ജോണ്‍ പടിയറ, അബ്രഹാം കല്‍പ്പകവാടി, തോമസ് പുതിയാമറ്റത്തില്‍, ജോര്‍ജ്ജ് വെളുത്തേടത്ത്, ചാക്കോ കയ്പുംപുലത്ത്, അലക്‌സ് കല്‍പ്പകവാടി എന്നീകുടുംബങ്ങളുടെ ശ്രമ ഫലമായാണ് ഈ ഇടവക രൂപംകൊളളുന്നത്. ഇടവകയുടെ പ്രഥമ വികാരി  അബ്രഹാം എരമംഗലത്ത് അച്ചനായിരുന്നു. 40 വീട്ടുകാര്‍ മാത്രമുളള ഈ ദേവാലയം ജൂബിലി ആഘോഷവേളകളില്‍ നിരവധി അധ്യാത്മികവും, ജീവകാരുണ്യവുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ കാഴ്ചവെച്ചു. കൂടാതെ 3 കുടുംബങ്ങള്‍ക്ക് ഭവന നിര്‍മ്മാണ സഹായവും, പളളിയോടുചേര്‍ന്നുളള അടുമാറി ആദിവാസികോളനിയിലേക്ക് റോഡ് നിര്‍മ്മിക്കുന്നതിനുളള സ്ഥലവും സൗജന്യമായി നല്‍കി. ഏപ്രില്‍ 5ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മലങ്കര കത്തോലിക്കാസഭയുടെ തലവനും,  പിതാവുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും, ഡോ.ജോസഫ് മാര്‍ തോമസ് മെത്രാപ്പോലീത്തയ്ക്കും ദേവാലയങ്കണത്തില്‍ സ്വീകരണം നല്‍കും. ആഘോഷമായ കൃതജ്ഞതാബലിക്ക് ശേഷം 5.30ന് ജൂബിലി സമാപന സമ്മേളനം നടത്തപ്പെടും. രൂപതാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍തോമസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ കര്‍ദ്ദിനാ ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും.
 പളളിയുടെ സഹായത്തോടെ നിര്‍മ്മിച്ച ഭവനത്തിന്റെ താക്കോല്‍ദാനം, സ്മരണിക പ്രകാശനം എന്നിവയും നടത്തപ്പെടും. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍.അബ്രഹാം നെല്ലിക്കുന്നേല്‍, ബത്തേരി രൂപതാ വികാരി ജനറാള്‍ മോണ്‍.മാത്യു അറമ്പന്‍കുടി, മോണ്‍.തോമസ് കാഞ്ഞിരമുകളില്‍, വി.ആര്‍. പ്രവീജ്, ഫാ.ലൂക്കോസ് പളളിപടിഞ്ഞാറ്റേതില്‍, പ്രിന്‍സ്  അബ്രഹാം ഡിവൈഎസ്പി, ജോസഫ് ഫ്രാന്‍സിസ് വടക്കേടത്ത്, സിസ്റ്റര്‍ ഗീത, സിസ്റ്റര്‍ ശുഭ തെരേസ്, മഞ്ജുള അശോകന്‍ തുടങ്ങിയവര്‍ മുഖ്യ അതിഥികളായി ആശംസകള്‍ അര്‍പ്പിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്നും, കോഴിക്കോട് ന്യൂലൈഫ് വോയ്‌സ് ഓര്‍ക്കസ്ട്രായുടെ ഗാനമേളയും നടക്കും. ജൂബിലിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വികാരി ഫാ.ജെയിംസ് മലേപറമ്പില്‍, പ്രദീപ് അബ്രഹാം കല്‍പ്പകവാടി, ലാജി ജോണ്‍ പടിയറ, അലക്‌സ് കല്‍പ്പകവാടി, ഷാജി തോമസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *