May 16, 2024

ഉത്തരവാദിത്ത ടൂറിസം കൈനീട്ടുന്നു കലാകാരന്മാരുടെ സേവനം ഇനി ഓണ്‍ലൈനില്‍

0
 കലാകാരന്മാരുടെ സേവനം ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ ഉത്തരവാദിത്ത
ടൂറിസം മിഷന്റെ പുതിയ പദ്ധതി. നൃത്തം, സംഗീതം, അനുഷ്ഠാന കലകള്‍, വാദ്യമേളം
തുടങ്ങിയ മേഖലകളിലെ കലാകാരന്മാരെ ഉള്‍പ്പെടുത്തിയാണ് ഉത്തര വാദിത്ത ടൂറിസം
മിഷന്‍ പുതിയ കാല്‍വെപ്പ് നടത്തുന്നത്. റിസോര്‍ട്ടുകള്‍ക്കും, ഹോംസ്റ്റേകള്‍ക്കും, മറ്റു
സംരംഭകര്‍ക്കും കലാപരിപാടികള്‍ ഇനി ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് തുക നേരിട്ട്
പറഞ്ഞുറപ്പിക്കാം. കലാകാരന്മാര്‍ മികവ് പുലര്‍ത്തുന്ന ഇനവും മറ്റ് വിവരങ്ങളും വെബ്‌സൈറ്റില്‍
രേഖപ്പെടുത്തും. കേരളത്തിലെ ഏത് ടൂറിസം കേന്ദ്രത്തിലുള്ളവര്‍ക്കും ആ
പ്രദേശത്തിനടുത്തുള്ള കലാകാരന്മാരെ ബുക്ക് ചെയ്യാവുന്ന തരത്തിലാണ് വെബ്
സൈറ്റില്‍ വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതെന്ന് ഉത്തരവാദിത്ത ടൂറിസം മിഷന്‍
സംസ്ഥാന കോര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍ അറിയിച്ചു. കേരള റെസ്‌പോണ്‍സിബിള്‍
ടൂറിസം നെറ്റ്‌വര്‍ക്ക് എന്ന പ്ലാറ്റ്‌ഫോം ഓണ്‍ലൈനില്‍ ഒരുക്കിയാണ് ഈ സംരംഭം.
പുതിയ സംവിധാനം വരുന്നതോടെ ഈ രംഗത്ത് ഇടനിലക്കാരുടെ ചൂഷണം
പൂര്‍ണമായി ഒഴിവാക്കാനാവും. പ്രാദേശിക ജനതയുടെ ജീവിതത്തിനും പരിസ്ഥിതിക്കും
ഹാനികരമാകാത്ത വിധം ടൂറിസം വ്യവസായത്തെ കണ്ണി ചേര്‍ത്തുള്ള പദ്ധതികളാണ്
ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കി വരുന്നത്. കേരളത്തിലെ എല്ലാ ടൂറിസം
കേന്ദ്രങ്ങളും മിഷന്റെ കീഴില്‍ കൊണ്ടുവരാനുള്ള പദ്ധതിയും സര്‍ക്കാര്‍
തുടക്കമിട്ടിട്ടുണ്ട്. ജില്ലയിലെ കലാകാരന്‍മാര്‍ക്കും ട്രൂപ്പുകള്‍ക്കും കല്‍പ്പറ്റ സിവില്‍
സ്റ്റേഷനില്‍ വിനോദ സഞ്ചാരവകുപ്പിന്റെ ജില്ലാ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന
ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ 8547454647 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *