April 26, 2024

രജിസ്‌ട്രേഷന്‍ വകുപ്പില്‍ റിക്കാര്‍ഡ് വരുമാനം : മന്ത്രി ജി.സുധാകരന്‍

0
കേരള രജിസ്‌ട്രേഷന്‍ വകുപ്പില്‍ 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 3160
കോടി രൂപ വരുമാനം സമാഹരിച്ച് ചരിത്ര നേട്ടം കൈവരിച്ചു എന്ന് പൊതുമരാമത്തും
രജിസ്‌ട്രേഷനും വകുപ്പ് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.
2016-17 സാമ്പത്തിക വര്‍ഷത്തില്‍ 2654 കോടി രൂപ വരുമാനം ലഭിച്ച വകുപ്പില്‍
നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 898599 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 3160
കോടി രൂപ സമാഹരിക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 500
കോടി രൂപ അധികം സമാഹരിക്കുന്നതിനും വകുപ്പിന് സാധിച്ചിട്ടുണ്ട്. 2018 മാര്‍ച്ച്
മാസത്തില്‍ 108706 ആധാരങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് 422 കോടി രൂപയാണ് സമാഹരിച്ചത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം വകുപ്പില്‍ നടത്തിയിട്ടുള്ള
ഓണ്‍ലൈന്‍ പേയ്‌മെന്റും ഇ-സ്റ്റാമ്പിംഗും അടക്കമുള്ള ആധുനികവത്ക്കരണ നടപ 
ടികളുടെയും സര്‍ക്കാരിനോട് ഒപ്പം നിന്ന ജീവനക്കാരുടെ സ്തുത്യര്‍ഹമായ സേവന
ത്തിന്റെയും അര്‍പ്പണ മനോഭാവത്തിന്റെയും ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍
കഴിഞ്ഞിട്ടുള്ളത്. ഈ ചരിത്ര നേട്ടത്തില്‍ പൊതുമരാമത്തും രജിസ്‌ട്രേഷനും
വകുപ്പ് മന്ത്രി ജി. സുധാകരന്‍ വകുപ്പിലെ മുഴുവന്‍ ജീവനക്കാരെയും വകുപ്പുമായി
സഹകരിച്ച എല്ലാവരെയും അഭിനന്ദിച്ചു.
2018-19 സാമ്പത്തിക വര്‍ഷത്തില്‍ വകുപ്പില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന
അടിസ്ഥാന സൗകര്യ വികസനവും റിക്കാര്‍ഡുകളുടെ ഡിജിറ്റൈസേഷന്‍
ഉള്‍പ്പെടെയുള്ള ആധുനികവത്ക്കരണവും മറ്റ് വിവിധ നടപടികളും വകുപ്പിനെ അഴിമതി
വിമുക്തമാക്കുന്നതിനും കൂടുതല്‍ ജനസൗഹൃദമാക്കുന്നതിനും സഹായിക്കുമെന്നും
അത്തരം പ്രവര്‍ത്തനങ്ങളിലും എല്ലാ ജീവനക്കാരുടെയും ആത്മാര്‍ത്ഥമായ
സഹകരണമുണ്ടാകണമെന്നും മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *