May 17, 2024

ചപ്പയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. അധികൃതതരുടെ അനാസ്ഥക്കെതിരെ- നടപടി വേണം – ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എ.എൻ. രാധാകഷ്ണൻ

0
Img 20180503 Wa0036
അധികൃതതരുടെ അനാസ്ഥ – നടപടി വേണം – എ.എൻ. രാധാകഷ്ണൻ – ചികത്സ നിഷേധത്തെ തുടർന്ന് മരണപ്പെട്ട എടവക പഞ്ചായത്തിലെ താന്നിയാട്ടു് ചെറുമണൽ കോളനിയിലെ വേരന്റെ ഭാര്യ ചപ്പയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് പട്ടികവർഗ്ഗ കമ്മീഷന്റെ അടിയന്തിര ഇടപ്പെടലുണ്ടാവണം. ഇത്തരം സംഭവങ്ങൾ ലഘൂകരിച്ച് കുറ്റക്കാരായ ഉദ്യോഗസ്ഥരെ രക്ഷപ്പെടുവാൻ' അനുവദിക്കുന്നത് അംഗീകരിക്കാൻ കഴിയില്ല. ചപ്പയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. പട്ടികജാതി പട്ടികവർഗ്ഗത്തിനായ് അനുവദിക്കുന്ന ഫണ്ടുകൾ യഥാസമയത്ത് നൽകുന്നതിൽ വീഴ്ച വരുത്തുകയും വകമാറ്റി ചിലവഴിക്കുകയും ചെയ്യുന്ന പ്രവണത ഭരണ പ്രതിപക്ഷ അനുകൂല സംഘടനകളുടെ പിൻബലത്തോടെയാണ് ഇതിനെതിരെ ശക്തമായ ഇടപെടലുകൾ അനിവാര്യമെന്നും .ബി.ജെ.പി സംസ്ഥാന ജന:സെക്രട്ടറി  എ.എൻ രാധാകൃഷ്ണൻ പറഞ്ഞു ' – മരണപ്പെട്ട ചപ്പയുടെ കുടുംബത്തെ സന്ദർശിച്ച അദ്ദേഹത്തോടൊപ്പം, ജില്ല പ്രസിഡണ്ട് സജി ശങ്കർ 'ജന'. സെക്രട്ടറി – മോഹൻ ദാസ്' മണ്ഡലം വൈസു് പ്രസിഡണ്ട് ജി.കെ.മാധവൻ, ജന:സെക്രട്ടറിമാരായ വിജയൻ കൂവണ, വിൽഫ്രഡ് ജോസ് മുതിരക്കാലായിൽ, ന്യൂനപക്ഷ മോർച്ച ജില്ല സെക്രട്ടറി ജോർജ്ജ് മാസ്റ്റർ 'വെള്ളൻ ' മല്ലിക, അബ്ദുൾ സത്താർ, മനോജ്, ചന്തു ചായിൽ എന്നിവരും ഉണ്ടായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *