May 17, 2024

പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ്‌ യാഥാര്‍ഥ്യമാക്കുവാന്‍ മുഖ്യ മന്ത്രി അടിയന്തിരമായി ഇടപെടണം – ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ്

0
വയനാടിന്‍റെ വികസന മുന്നേറ്റത്തിനും ദിനം പ്രതി ചുരത്തില്‍ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനും ശ്വാശത പരിഹാരമെന്ന നിലയില്‍ കാല്‍ നൂറ്റാണ്ടു മുമ്പ് 1993-ല്‍ സര്‍വ്വേ നടത്തി പ്രത്യേക ചുരം ഡിവിഷന്‍ വടകരയില്‍ ആരംഭിച്ച് 1994-ല്‍ 9.6 കോടി വകയിരുത്തി 70% പണി പൂര്‍ത്തീകരിച്ച് 52 ഏക്കര്‍ വനഭൂമിക്ക് പകരം വനവല്‍ക്കരണത്തിനായി 104 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയ പടിഞ്ഞാറത്തറ-പൂഴിത്തോട് ബദല്‍ റോഡ്‌ യാഥാര്‍ഥ്യമാക്കുവാന്‍ ബഹു. കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിരമായി ഇടപെടണമെന്ന് ജനാതിപത്യ കേരളാ കോണ്‍ഗ്രസ്സ് വയനാട് ജില്ലാ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആവിശ്യപെട്ടു ഈ പദ്ധതി പൂര്‍ത്തിയായാല്‍ വയനാടിന്‍റെ കാര്‍ഷിക-വാണിജ്യ മേഖലയില്‍ വന്‍ കുതിച്ചു ചാട്ടത്തിനു കാരണമാകും. പരമ്പരാഗത കാര്‍ഷിക മേഖലയില്‍ തളര്‍ച്ച നേരിടുന്ന വയനാടിന്‍റെ മുഖം മാറ്റുവാന്‍ ഈ പദ്ധതി അനിവാര്യമാണ്. കഴിഞ്ഞ ഡിസംബര്‍ 28-ന് കല്‍പ്പറ്റ എം.എല്‍.എ-യുടെ നേതൃത്വത്തില്‍ പടിഞ്ഞാറത്തറയില്‍ സര്‍വകക്ഷിയോഗം വിളിച്ചു കൂട്ടി  പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ്‌ കര്‍മ്മ സമിതിക്ക് രൂപം നല്‍കി ഭാരവാഹികളെ തിരഞ്ഞെടുത്ത് നടപടികളുമായി മുന്‍പോട്ടു പോകുവാന്‍ തിരുമാനിച്ചിരുന്നുയെങ്കിലും നാളിതുവരെ ഒരു യോഗം പോലും വിളിച്ചുകൂട്ടാത്ത എം.എല്‍.എ യുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെയും നടപടി അങ്ങേയറ്റം  അപലപനീയമാണ്. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റുകളും ബന്ധപ്പെട്ട ജനനേതാക്കളും പുലര്‍ത്തുന്ന ഇരട്ടത്താപ്പുനയം അവസാനിപ്പിച്ചെങ്കില്‍ മാത്രമേ ഈപദ്ധതി യാഥാര്‍ത്യ മാകു. കഴിഞ്ഞ 10 മാസമായി നിരവധി തവണ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട മന്ത്രി മാര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കി ഈ വിഷയം അവരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.ബഹു.പൊതുമരാമത്ത്‌ വകുപ്പ്  മന്ത്രി ചീഫ് എന്‍ജിനീയറെ നേരിട്ട് വിളിച്ച് ഡി.പി.ആര്‍. തയ്യാറാക്കുവാന്‍ അടിയന്തിര ഉത്തരവു നല്‍കിയിട്ടും പൊതുമരാമത്ത് ഉദ്യോഗസ്തര്‍ അനങ്ങാപാറ നയം തുടരുന്നത് വയനാട്ടിലെ ജനങ്ങളോടും ജനാധിപത്യതോടുമുള്ള കടുത്ത വെല്ലുവിളിയുമാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന ഗവണ്‍മെന്‍റിനു .മുമ്പില്‍ അന്‍പതിനായിരം പേര്ഒപ്പിട്ട ഭീമഹര്‍ജി നല്‍കിയിട്ടും, നിരവധി സമരങ്ങള്‍ അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികൃതര്‍ കുറ്റകരമായ അനാസ്ഥ തുടരുന്നത് ദുഖ:കരമാണ്.
സംസ്ഥാന ഗവണ്‍മെന്‍റ് ഈ പദ്ധതിക്കു വേണ്ടിയുള്ള അപേക്ഷയും ഡി.പി.ആറും, നാളിതുവരെ കേന്ദ്രത്തില്‍ സമര്‍പ്പിക്കുവാന്‍ തയാറായിട്ടില്ല. ചുരം നവീകരണത്തിന് നഷ്ട പരിഹാര തുക അടച്ച് രണ്ട് ഏക്കറിന് അനുമതി നേടിയെടുക്കുവാന്‍ അടുത്ത കാലത്ത് സംസ്ഥാന ഗവണ്‍മെന്‍റിനു കഴിഞ്ഞു. സമാന രീതിയില്‍ ഈ പദ്ധതിക്കു വേണ്ടി 52 ഏക്കര്‍ വനഭൂമിക്കു പകരം 104 ഏക്കര്‍ ഭൂമി വിവിധ പഞ്ചായത്തുകള്‍ കേന്ദ്ര ഗവ.നല്‍കിയ സാഹചര്യത്തില്‍ സംസ്ഥാന ഗവണ്‍മെന്‍റിനു അപേക്ഷ നല്‍കി സമ്മര്‍ദം ചെലുത്തിയാല്‍ ഈ പദ്ധതിക്ക് നിലവിലുള്ള കേന്ദ്ര ഗവണ്‍മെന്‍റ് നയമനുസരിച്ച് വനത്തിലൂടെ റോഡ്‌ നിര്‍മ്മിക്കുന്നതിന് അനുവാദം ലഭിക്കും. അപേക്ഷ പോലും നല്‍കാതെ കേന്ദ്ര ഗവണ്‍മെന്‍റിനെ പഴി ചാരി ഈ പദ്ധതി ഉപേക്ഷിക്കുവാന്‍ ശ്രമിക്കുന്നത് സംസ്ഥാന ഗവണ്‍മെന്‍റിന് ഒട്ടും ഭൂഷണമല്ല എന്നും അവര്‍ പറഞ്ഞു. അടുത്ത തിങ്കളാഴ്ച കല്‍പ്പറ്റയില്‍ എത്തുന്ന മുഖ്യമന്ത്രിക്ക് നിവേദനം കൊടുക്കുവാനും, കല്‍പ്പറ്റ ടൌണില്‍ പ്രകടനം നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി മാറി മാറി വന്ന ഗവണ്‍മെന്‍റുo, ജന പ്രതിനിധികളും, വയനടിനോട് കാണിച്ച കടുത്ത അവഗണനയില്‍  മനംനൊന്ത ജനങ്ങളുടെ രോദനം കണ്ടില്ലെന്നു നടിക്കുന്നത് അങ്ങേയറ്റം വേദനാജനകവും  പ്രതിക്ഷേധാര്‍ഹവുമാണ്. ഈ സാഹര്യത്തില്‍ വയനാട്ടിലെ ജനപ്രതിനിധികളും നേതാക്കളും ഉറക്കം വെടിഞ്ഞ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ജനാധിപത്യ കേരളാ  കോണ്‍ഗ്രസ്സ് ജില്ലാ പ്രസിടണ്ട് കെ.എ ആന്‍റണി, വിന്‍സണ്‍ നെടുംകൊമ്പില്‍, ജോര്‍ജ് ഊരശ്ശേരി, ലോറന്‍സ് കെ.ജെ. തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *