May 18, 2024

വാട്സ് ആപ് നിറയെ ” ഡോക്ടർമാർ ” .: നടപടി വേണമെന്ന് ഐം.എം.എ.

0
നിപ്പ വൈറസ് ബാധയെ തുടർന്നുള്ള മരണം എട്ട് കഴിഞ്ഞതോടെ വാട്സ് ആപ് നിറയെ വ്യാജ ഡോക്ടർമാരുടെ സന്ദേശങ്ങൾ വ്യാപിക്കുന്നു. അർധ സത്യങ്ങളും വ്യാജ വാർത്തകളുമായി നിപ്പയുടെ പേരിൽ സന്ദേശങ്ങൾ സൃഷ്ടിക്കുകയും കൈമാറുകയും ചെയ്യുന്നവർക്കെതിരെ കർശനമായ നടപടി വേണമെന്ന് ആവശ്യമുയർന്നു. 

"വാട്സ് ആപ് ഹർത്താ "ലിന്റെ മറ്റൊരു രൂപമാണ് നിപ്പ വൈറസ് ബാധയെ തുടർന്ന് ഇപ്പോൾ രംഗപ്രവേശം ചെയ്തിരിക്കുന്നത്. സർക്കാർ ഔദ്യോഗികമായി പുറത്തിറക്കിയ വാർത്താകുറിപ്പുകളും അറിയിപ്പുകളും  മുൻകരുതൽ നടപടികളുമല്ലാതെ മറ്റൊന്നും സോഷ്യൽ മീഡിയ വഴി ഭീതി പരത്തുന്ന തരത്തിൽ പ്രചരിപ്പിക്കരുതെന്ന് പോലീസ് അറിയിച്ചു.
 ഗുരുതരമായ ഈ വിഷയത്തിൽ ട്രോളുകളിലൂടെ സംഭവത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തരുതെന്ന് ട്രോളർ മാർക്കും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പന്നിമാംസം, കോഴിയിറച്ചി, പഴങ്ങൾ എന്നിവക്കെതിരെയും മരുന്ന് കമ്പനികക്കെതിരെയുള്ള ആയുധമാക്കി ചിലർ ഇതിനെ വഴിതെറ്റിക്കുന്നുവെന്നും അധികൃതർ പറയുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം സന്ദേശങ്ങൾ സാമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കരുതെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്തി കർശന നടപടിയെടുക്കണമെന്നും ഐഎംഎ സെൻട്രൽ വർക്കിങ് കമ്മിറ്റി അംഗം ഡോ.ശ്രീജിത്ത് എൻ. കുമാർ   കണ്ണൂരിൽ ആവശ്യപ്പെട്ടു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *