May 18, 2024

കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് പി.സി. തോമസ്. : ഡാമുകൾ തുറന്നതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം.

0
Img 20180917 Wa0126
കൽപ്പറ്റ:  പ്രളയത്തെത്തുടർന്ന് പ്രതിസന്ധിയിലായ  കർഷകരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളണമെന്ന് മുൻ കേന്ദ്രമന്ത്രി   പി.സി. തോമസ് കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടാൽ കേന്ദ്ര സർക്കാർ കടാശ്വാസത്തിനുള്ള പണം അനുവദിക്കാൻ സാധ്യതയുണ്ടന്നും ചില സംസ്ഥാനങ്ങളിൽ  അങ്ങനെ കടാശ്വാസം നടപ്പാക്കിയിട്ടുണ്ടന്നും അദ്ദേഹം പറഞ്ഞു. 72000 കോടി രൂപ യ പി.എ. സർക്കാർ  കടാശ്വാസം അനുവദിച്ചപ്പാൾ കേരളത്തിന് വെറും 900 കോടി മാത്രമാണ് കിട്ടിയത്. കേരളത്തിലെ വായ്പകൾ അധികവും ദീർഘകാലവും മറ്റ് സംസ്ഥാനങ്ങളിൽ  ഹ്രസ്വകാല വായ്പയാണ്. മാനദണ്ഡങ്ങളിൽ മാറ്റം വരുത്തി  മുഴുവൻ കാർഷിക വായ്പകളും എഴുതി തളളണമെന്നും ആവശ്യപ്പെട്ടു. 

.  മഴക്കാലത്ത്   ഡാമുകൾ തുറന്നതിനെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണം.  പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ശേഖരിക്കുന്ന തുകക്ക് പ്രത്യേക അക്കൗണ്ട് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്രോൾ ഡീസൽ വില നിയന്ത്രിക്കാൻ ജി.എസ്.ടി.യിൽ ഉൾപ്പെടുത്തണമെന്നും  അതിന് ജി..എസ്.ടി കൺസിലിൽ പാസാക്കുന്നതിന് കേരളം മുൻകൈ എടുക്കണമെന്നും  പി.സി. തോമസ്  പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഖരിച്ച സാധനങ്ങൾ പലയിടത്തും കെട്ടി കിടക്കുകയാണ്  .സമയബന്ധിമായി ഇതിന്റെ വിതരണം പൂർത്തിയാക്കണമെന്നും പി.സി. തോമസ് ആവശ്യപ്പെട്ടു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *