May 17, 2024

പാലിയേറ്റീവ് രോഗികള്‍ക്കൊരു കൈത്താങ്ങ്… അഖില കേരള വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

0


കാവുംമന്ദം: നാല് ചുമരുകള്‍ക്കുള്ളില്‍ പുറംലോകം കാണാതെ കഴിയുന്ന കിടപ്പ് രോഗികള്‍ക്കുള്ള സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിന് വേണ്ടി, തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് ഫെബ്രുവരി 23ന് ചെന്നലോട് വെച്ച് സംഘടിക്കുന്ന അഖില കേരള വടംവലി മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ചെയര്‍പേഴ്സണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി, ജനറല്‍ കണ്‍വീനര്‍ ഷമീം പാറക്കണ്ടി എന്നിവര്‍ അറിയിച്ചു.

വയനാട് ജില്ലയിലെ  ടീമുകള്‍ക്ക് പുറമെ വിവിധ ജില്ലകളില്‍ നിന്നുമായി ഒട്ടേറെ പ്രമുഖ ടീമുകള്‍ പങ്കെടുക്കും. ഐ ആര്‍ ഇ വടംവലി അസോസിയേഷന്‍റെ സഹകരണത്തോടെയാണ് ചെന്നലോടുള്ള തരിയോട് പഞ്ചായത്ത് ഫ്ലഡ്‌ലൈറ്റ സ്റ്റേഡിയത്തില്‍ വെച്ച് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം പപ്പന്‍ പിണങ്ങോട് സ്പോണ്‍സര്‍ ചെയ്യുന്ന പ്രൈസ് മണിയും ട്രോഫിയും നല്‍കും. രണ്ടാം സ്ഥാനക്കാര്‍ക്ക് ബ്രഡ് & ബട്ടര്‍ നല്‍കുന്ന പ്രൈസ് മണിയും ട്രോഫിയും, മൂന്നാം സഥാനക്കാര്‍ക്ക് സി ടി സി നല്‍കുന്ന പ്രൈസ് മണിയും ട്രോഫിയും നാലു മുതല്‍ 16 വരെ സ്ഥാനക്കാര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും.

കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് തരിയോട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിന് കീഴില്‍ പടിഞ്ഞാറത്തറ,  തരിയോട്, കോട്ടത്തറ, വെങ്ങപ്പള്ളി, പൊഴുതന പഞ്ചായത്തുകളില്‍ നിന്നുള്ള വിദഗ്ദ പരിചരണം ആവശ്യമായ രോഗികള്‍ക്ക് സാന്ത്വനമായി പ്രവര്‍ത്തിച്ച് വരുന്നതാണ് ഈ പാലിയേറ്റീവ് കൂട്ടായ്മ. ഹോംകെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ഇതിലൂടെ ചെയ്ത് വരുന്നുണ്ട്. ഉദ്ഘാടന ചടങ്ങില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ സംബന്ധിക്കും. 

പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ടീമുകള്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 
9526850199 (ശിവാനന്ദന്‍)
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *