May 16, 2024

അറിവുല്‍സവമായി ഓപണ്‍ ക്വിസ് മല്‍സരം

0
Img 20190225 Wa0005
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന പ്രദര്‍ശനമേളയോടനുബന്ധിച്ച് നടത്തിയ ഓപണ്‍ ക്വിസ് മല്‍സരം അറിവുല്‍സവമായി. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ നേതൃത്വത്തില്‍ നടത്തിയ മല്‍സരത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പ്രായഭേദമന്യേ രണ്ടുപേരടങ്ങുന്ന 41 ടീമുകള്‍ പങ്കെടുത്തു. ആദ്യഘട്ടത്തില്‍ സ്‌ക്രീനിങ് നടത്തി 18 ടീമുകളെയാണ് ഫൈനലിലേക്ക് തിരഞ്ഞെടുത്തത്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, ഇന്ത്യന്‍ ദേശീയത എന്നിവയിലൂന്നി ആറു റൗണ്ടുകളിലായി നടന്ന മല്‍സരത്തില്‍ 155 മാര്‍ക്കോടെ കെ ഷിഹാബ്-പി ആര്‍ അനൂപ് ടീം ഒന്നാംസ്ഥാനം നേടി. അഖില എസ് നായര്‍-എസ് സൂര്യ ടീമിനാണ് (145 മാര്‍ക്ക്) രണ്ടാംസ്ഥാനം. എന്‍ ജെ ആശംസ്-ഇ ടി തുഷാര ടീം (134) മൂന്നാം സ്ഥാനത്തെത്തി. പൊതുജനങ്ങള്‍ക്കും പങ്കെടുക്കാന്‍ അവസരമുണ്ടായിരുന്നു. ഏറെ ജനകീയമായി നടത്തിയ പരിപാടിയില്‍ കലക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് ഇ സുരേഷ് ബാബു ക്വിസ് മാസ്റ്ററായി. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. 
കല്‍പ്പറ്റ നഗരസഭാ കൗണ്‍സിലര്‍ അജി ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫിസര്‍ എം ആര്‍ രവികുമാര്‍ അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫിസര്‍മാരായ കെ ആലിക്കോയ, ടി അബ്ദുള്‍ റഷീദ്, ഇ മനോജ്, ജൂനിയര്‍ സൂപ്രണ്ട് എം കെ അരവിന്ദാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *